city-gold-ad-for-blogger

നിടുംബ ചള്ളുവക്കോട് ഉമ്മൻചാണ്ടി മന്ദിരം തുറന്നു; ഞാൻ എംഎൽഎ ആയിരിക്കുന്ന കാലത്തോളം ചീമേനിയിൽ ആണവനിലയം വരില്ലെന്ന് സന്ദീപ് വാര്യർ ​​​​​​​

MLA Sandeep Varier inaugurating the Oommen Chandy Mandiram
Photo: Special Arrangement

● ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വികസന പദ്ധതികൾ നടപ്പിലാക്കില്ല
● ചീമേനിയിൽ എയിംസ് സ്ഥാപിക്കാൻ പരിശ്രമങ്ങൾ ആരംഭിച്ചു
● പ്രഖ്യാപിച്ച പൊതുമേഖല വ്യവസായ പദ്ധതികൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും

ചീമേനി: (KasargodVartha) ഞാൻ എംഎൽഎ ആയിരിക്കുന്ന കാലത്തോളം ചീമേനിയിൽ ആണവനിലയം വരില്ലെന്ന് സന്ദീപ് വാര്യർ എംഎൽഎ പറഞ്ഞു. ചീമേനിക്കാർക്കും ഈ നാടിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ആണവനിലയം അടക്കമുള്ള ഒരു വൻകിട വികസന പദ്ധതിയും കൊണ്ടുവരില്ല. 

അതിന് വിരുദ്ധമായി സർക്കാർ എന്തെങ്കിലും നടപ്പിലാക്കിയാൽ താൻ എംഎൽഎ സ്ഥാനത്ത് ഉണ്ടായിരിക്കില്ലെന്നും വീട്ടിൽ പോയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിടുംബ ചള്ളുവക്കോട് പുതുതായി നിർമിച്ച ഓഫീസ് കെട്ടിടമായ ഉമ്മൻചാണ്ടി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

എയിംസിനായി പരിശ്രമം

ആറ് പതിറ്റാണ്ടുകാലം ജയിപ്പിച്ച മണ്ഡലത്തിന് ഒന്നും നൽകാൻ ഇടതുപക്ഷം തയ്യാറായിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ കുടിവെള്ളം കിട്ടാതെയും മരുന്നില്ലാതെയും ബുദ്ധിമുട്ടുമ്പോൾ പാർട്ടി ഓഫീസുകൾക്ക് സർക്കാർ തുക നൽകുകയാണ് സിപിഎം ചെയ്തത്. ആ തെറ്റ് യുഡിഎഫ് ചെയ്യില്ല. നമ്മൾ മുന്നോട്ടുവെച്ച വികസന പദ്ധതികൾ വെറും കയ്യടിക്ക് വേണ്ടിയല്ല. ചീമേനിയിൽ പ്രഖ്യാപിച്ച പൊതുമേഖല വ്യവസായ പദ്ധതികൾ മൂന്ന് ഘട്ടമായി നടപ്പിലാക്കും. 

MLA Sandeep Varier inaugurating the Oommen Chandy Mandiram

എയിംസ് സ്ഥാപിക്കാൻ നീക്കം തുടങ്ങി. കേന്ദ്രം പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ചീമേനിയിലുണ്ട്. ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്ത് കേരളം അയച്ച നിർദേശത്തിൽ ചീമേനിയെക്കൂടി ഉൾപ്പെടുത്താൻ എംഎൽഎ എന്ന നിലയിൽ താൻ പരിശ്രമിച്ചിട്ടുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ചടങ്ങിലെ വിശിഷ്ടാതിഥികൾ

സ്വന്തമായി വില കൊടുത്തുവാങ്ങിയ സ്ഥലത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് കോൺഗ്രസ് ഓഫീസ് കെട്ടിടം പണി പൂർത്തിയാക്കിയത്. പരിപാടിയിൽ ചെയർമാൻ കരിമ്പിൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡൻ്റുമായ ടി വി കുഞ്ഞിരാമൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ ആർ കാർത്തികേയൻ, കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോയ് ജോസഫ്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് അംഗം ടി പി ധനേഷ്, ശ്രീവത്സൻ പുത്തൂർ, സുരേഷ് കുമാർ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ പ്രഭാകരൻ, ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീധരൻ കുടുക്കേൻ, സേവാദൽ മണ്ഡലം ചെയർമാൻ എ പീതാംബരൻ, ശ്രീധരൻ നിടുംബ, പ്രകാശൻ, ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ വി ബാലൻ സ്വാഗതവും ട്രഷറർ പി ടി ഭാസ്കരൻ നന്ദിയും പറഞ്ഞു. തുടർന്ന് താവം ഗ്രാമവേദിയുടെ നാടൻപാട്ട് പരിപാടിയായ 'വടക്കൻ പെരുമ' അരങ്ങേറി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.

Article Summary: Sandeep Varier MLA inaugurates Oommen Chandy Mandiram, opposes nuclear plant.

#CheemeniNews #SandeepVarier #CongressOffice #KeralaPolitics #KasaragodNews #OommenChandyMemorial #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia