city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ'; സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്രക്ക് ബുധനാഴ്ച തുടക്കം; ഉദ്ഘാടനത്തിനായി കര്‍ണാടക മന്ത്രി യു ടി ഖാദറെത്തും

കാസര്‍കോട്: (www.kasargodvartha.com 28.01.2019) രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ 'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ' എന്ന സന്ദേശവുമായി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക യാത്ര ജനുവരി 30ന് കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിക്കും. വൈകുന്നേരം നാലിന് ചെര്‍ക്കളയില്‍ കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌ക്കാരിക നായകന്‍മാരടക്കം പ്രമുഖര്‍ പങ്കെടുക്കും.

ദേശീയ പൈതൃകത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ഫാസിസത്തിനെതിരെയും, പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്കായി ഒരുമിച്ച മലയാളി മനസിനെ ജാതീയ മതിലുകെട്ടി വേര്‍തിരിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമെതിരെയും വെളിച്ചത്തിലേക്ക് നടക്കാം എന്ന മുദ്രാവാക്യവുമായി 50 സാംസ്‌കാരിക സദസുകളും യാത്രയുടെ ഭാഗമായി കേരളത്തിലുടനീളം ഒരുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം, നാടന്‍പാട്ടുകളും ഗോത്രകലാരൂപങ്ങളും അവതരിപ്പിക്കും. ഓരോ സാംസ്‌കാരിക സദസിലും അമ്പതില്‍ കുറയാത്ത കലാകാരന്‍മാരെയും സാംസ്‌ക്കാരിക പ്രവര്‍ത്തകരെയും ആദരിക്കും. ഫാസിസത്തിനെതിരെ പൊരുതുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൊതു വേദിക്കായി സാഹിതി മുന്‍കൈയെടുക്കും. 

മുഴുവന്‍ ജില്ലകളിലും ജനങ്ങളുമായി സംവദിച്ച് ഫെബ്രുവരി 16 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലാണ് സാംസ്‌ക്കാരിക യാത്ര സമാപിക്കുക. സമാപനസമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ മുന്നൊരുക്കവുമായാണ് സംസ്‌ക്കാര സാഹിതയുടെ സാംസ്‌ക്കാരിക യാത്ര പ്രയാണമാരംഭിക്കുന്നത്. 

ഇന്ത്യയില്‍ ഇരുള്‍പരത്തുന്ന സംഘ്പരിവാര്‍ ഫാസിസത്തിനും വോട്ടുബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മത, ജാതീയ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന സംസ്ഥാന ഭരണകൂടത്തിനുമെതിരെ വെളിച്ചത്തിലേക്കു നടക്കാം എന്ന സന്ദേശമാണ് സാംസ്‌ക്കാരിക യാത്ര ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് കണ്‍വീനര്‍ എന്‍ വി പ്രദീപ് കുമാര്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സംസ്ഥാന ഭാരവാഹികളായ എം പ്രദീപ്കുമാര്‍, അനി വര്‍ഗീസ്, ജില്ലാ കണ്‍വീനര്‍ രാഘവന്‍ കുളങ്ങര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്‌സെ ചിന്ത മരിക്കട്ടെ'; സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്രക്ക് ബുധനാഴ്ച തുടക്കം; ഉദ്ഘാടനത്തിനായി കര്‍ണാടക മന്ത്രി യു ടി ഖാദറെത്തും


Keywords:  Samskara Sahithi's Samskarika Yathra will be started on Wednesday, Kasaragod, News, Inauguration, Press meet, Kerala, Politics.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia