MV Govindan | സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലെടുക്കുമെന്ന് എംവി ഗോവിന്ദൻ; 'തുടർ നടപടികൾ ഗവർണറുമായി ആലോചിച്ച് മുഖ്യമന്ത്രി തീരുമാനിക്കും'
Dec 31, 2022, 15:42 IST
തളിപ്പറമ്പ്: (www.kasargodvartha.com) മുൻ ഫിഷറീസ് - സാംസ്കാരിക മന്ത്രി സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സിപിഎം സംസ്ഥാന സെക്രടറിയറ്റ് തീരുമാനിച്ചതായി സെക്രടറി എം വി ഗോവിന്ദൻ പറഞ്ഞു. തുടർ നടപടികൾ ഗവർണറുമായി ആലോചിച്ച് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രടറി തളിപ്പറമ്പിൽ മാധ്യമപ്രവർത്തകരോട് അറിയിച്ചു.
ഇ പി ജയരാജനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘നിങ്ങൾ ഉണ്ടാക്കി, നിങ്ങൾ ചർച നടത്തി, നിങ്ങൾ തന്നെ അവസാനിപ്പിച്ച വിഷയമാണത്’, എന്നായിരുന്നു മറുപടി. പാർടി സംസ്ഥാന കമിറ്റി പല വിഷയങ്ങളും ചർച ചെയ്യും. അതിൽ നിങ്ങളോട് പറയേണ്ടത് പറയും. യോഗത്തിന്റെ നടപടി ക്രമങ്ങളാകെ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ല, തുടർചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കേരളത്തിന്റെ ഭൂപ്രദേശം മറ്റേതെങ്കിലും സംസ്ഥാനത്തിന് കവർന്നെടുക്കാൻ ആകില്ലെന്നും അതിനാവശ്യമായ നടപടി സംസ്ഥാനം സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനാണ് സാംസ്കാരിക- ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് സ്ഥാനം ഒഴിയേണ്ടി വന്നത്.

Keywords: Saji Cherian returns to Cabinet, Says MV Govindan, Kerala, Kasaragod, Taliparamba, news,Top-Headlines,CPM,Politics,Pinarayi-Vijayan, MV Govindan.