city-gold-ad-for-blogger

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; പിന്നിൽ എസ് ഡി പി ഐ എന്ന് ബിജെപി

പാലക്കാട്: (www.kasargodvartha.com 15.11.2021) മമ്പറത്ത്‌ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭാര്യയോടൊപ്പം ബൈകിൽ പോകുമ്പോൾ നാലംഗ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

  
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; പിന്നിൽ എസ് ഡി പി ഐ എന്ന് ബിജെപി



കാറിടിച്ച് ബൈകില്‍ നിന്നും വീഴ്ത്തിയ സംഘം സഞ്ജിതിനെ വെട്ടുകയായിരുന്നുവെന്നും തടയാന്‍ ശ്രമിച്ച ഭാര്യക്കും നിസാര പരുക്കേറ്റതുമായാണ് റിപോർട്. ഗുരുതരമായി പരിക്കേറ്റ സഞ്ജിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിരവധി ക്രമിനല്‍ കേസുകല്‍ സഞ്ജിതിന്റെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സംഭവത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബിജെപി ആരോപിച്ചു. 10 ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാ‍ർ പ്രവർത്തകനാണ് സഞ്ജിത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. പ്രതിസ്ഥാനത്ത് എസ്ഡിപിഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സ‍ർകാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. എസ്ഡിപിഐയുടെ ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന് പാലക്കാട് ജില്ലാ ബിജെപി പ്രസിഡന്റ് കെ എം ഹരിദാസ് പറഞ്ഞു.

പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.


Keywords:  Palakkad, Kerala, News, Murder, RSS, SDPI, Bike, Youth, Top-Headlines, Death, Police, Case, Investigation, BJP, Politics, Harthal, RSS worker died in the assault.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia