വലതു പക്ഷ മാധ്യമങ്ങൾ തിരക്കഥ സൃഷ്ടിക്കുന്ന തിരക്കിൽ - എസ് ആർ പി
Apr 1, 2021, 23:04 IST
പരപ്പ: (www.kasargodvartha.com 01.04.2021) വലതു പക്ഷ മാധ്യമങ്ങൾ കേരളത്തിലെ എൽ ഡി എഫ് സർകാരിനെതിരെ അഴിമതിയുടെ തിരക്കഥ സൃഷ്ടിക്കുകയായിരുന്നുവെന്നും അതിനുള്ള തെളിവുകളാണ് സ്വർണ കടത്തുപോലുള്ള മാധ്യമ പരമ്പരകൾ എന്നും സിപിഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം പരപ്പയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പ് ഇടതു പക്ഷത്തിനെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ് എന്നും ഇക്കുറി എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ഭാസ്കരൻ അടിയോടി അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ എം വി ബാലകൃഷ്ണൻ മാസ്റ്റർ, വി കെ രാജൻ, ടി കെ രവി, എം ലക്ഷമി, എം രാജൻ, കെ പി നാരായണൻ, കെ വി കൃഷ്ണൻ, എം കുമാരൻ, കെ ലക്ഷമണൻ, പാറക്കോൽ രാജൻ, കയനിമോഹനൻ, വി മോഹനൻ, ടി പി ശാന്ത സംസാരിച്ചു. എ ആർ രാജു സ്വാഗതം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന് രാജിവെച്ച് സിപിഎമിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ച 36 പേർക്ക് പരിപാടിയിൽ സ്വീകരണം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. നന്ദകുമാർ മാണിയാട്ട്, പ്രകാശൻ വെള്ളച്ചാൽ എന്നിവർ അവതരിപ്പിച്ച തവള, കോമാളിയാട്ടം എന്നീ നാടകവും അരങ്ങേറി.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, UDF, Media worker, Right-wing media busy creating script - SRP.
< !- START disable copy paste -->