Revenue Recovery | പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളും നേതാക്കളുടെ വീടുകളും റെയ്ഡ് ചെയ്ത സംഭവത്തോട് അനുബന്ധിച്ച് നടത്തിയ ഹര്‍താലിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയില്‍ നടപടി തുടങ്ങി; ജപ്തി ചെയ്യുന്നത് തൃക്കരിപ്പൂര്‍, ചീമേനി, ചെങ്കള വിലേജുകളിലെ നേതാക്കളുടെ ഭൂമി
Jan 20, 2023, 19:32 IST
കാസര്‍കോട്: (www.kasargodvartha.com) പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഐഎ 2022 സെപ്റ്റംബര്‍ 22 ന് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23ന് ആഹ്വാനം ചെയ്ത ഹര്‍താലിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനായി പോപുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെയും സജീവ പ്രവര്‍ത്തകരുടെയും സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന നടപടി തുടങ്ങി.
ഹൈകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ജപ്തി നടപടി സ്വീകരിക്കാന്‍ റവന്യൂ റികവറി വിഭാഗത്തോട് ആവശ്യപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, ചീമേനി, ചെങ്കള വിലേജ് പരിധിയിലാണ് റവന്യൂ റികവറി നടപടികള്‍ നടക്കുന്നത്. രണ്ട് ദിവസത്തിനകം നടപടി പൂര്‍ത്തിയാകും. കാസര്‍കോട് റവന്യൂ റികവറി വിഭാഗം ഡെപ്യുടി കലക്ടര്‍ ഫിറോസിന്റെ മേല്‍നോട്ടത്തിലാണ് ഹൊസ്ദുര്‍ഗിലെയും കാസര്‍കോട്ടെയും റവന്യൂ റികവറി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജപ്തി നടപടി ആരംഭിച്ചിരിക്കുന്നത്.
ജപ്തി നടത്തേണ്ട സ്ഥലങ്ങള്‍ നേരത്തെ തന്നെ ആഭ്യന്തര സെക്രടറി മാര്‍ക് ചെയ്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചീമേനി വിലേജിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ നങ്ങാരത്ത് സിറാജുദ്ദീന്റെ 135/1ല്‍ പെട്ട 42.09 Are (1.04 ഏകര്‍), 137 ല്‍ പെട്ട 36.42 Are (0.89 ഏകര്‍) എന്നീ സ്ഥലങ്ങളും പോപുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സിടി സുലൈമാന്റെ ഉടമസ്ഥതയിലുള്ള തൃക്കരിപ്പൂര്‍ സൗത് വിലേജിലെ 183/10A10B യില്‍ പെട്ട 733 Are (18.11 ഏകര്‍) സ്ഥലവുമാണ് ജപ്തി ചെയ്യുന്നത്. ഇതില്‍ മൂന്ന് അവകാശി ഉള്ളതില്‍ സുലൈമാന്റെ അവകാശം ഉള്ള ആറ് ഏകറോളം വരുന്ന സ്ഥലത്ത് മാത്രമാണ് ജപ്തി ചെയുന്നത്.
കാസര്‍കോട് താലൂകില്‍ ചെങ്കള വിലേജില്‍ പെട്ട പെരുമ്പളക്കടവ് റോഡിലെ സ്ഥലമാണ് ജപ്തി ചെയ്യുന്നത്. ഇതില്‍ എത്ര സെന്റ് സ്ഥലമാണ് ജപ്തി ചെയ്യുന്നതെന്ന വിവരം റവന്യു അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
അതാത് വിലേജ് ഓഫീസര്‍മാര്‍ വഴിയാണ് തഹസില്‍ദാര്‍മാര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കാസര്‍കോട് റവന്യൂ റികവറി വിഭാഗം ഡെപ്യുടി കലക്ടര്‍ ഫിറോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ജപ്തി നടപടി നടത്തി ഇത് സംബന്ധിച്ചുള്ള വിശദമായ റിപോര്‍ട് ആഭ്യന്തര സെക്രടറിക്ക് കൈമാറാനാണ് നിര്‍ദേശം. ഇത് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നടപടിക്ക് കാസര്‍കോട്ട് തഹസില്‍ദാര്‍ പിവി ജയേഷും ഹൊസ്ദുര്‍ഗില്‍ തഹസില്‍ദാര്‍ മണിരാജുമാണ് നേതൃത്വം നല്‍കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Popular front of india, Revenue recovery started against PFI leaders.