CPM | ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഎമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണം നല്‍കി
Oct 24, 2022, 19:33 IST
നീലേശ്വരം: (www.kasargodvartha.com) ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഎമില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സിപിഎം നീലേശ്വരം വെസ്റ്റ് ലോകല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ അഴിത്തലയില്‍ സ്വീകരണം നല്‍കി. ഇഎംഎസ് മന്ദിര പരിസരത്ത് ജില്ലാ സെക്രടറി എംവി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിപിഎമില്‍ ചേര്‍ന്നവരെ പാര്‍ടി പതാകയും ഹാരാര്‍പണം നല്‍കിയും സ്വീകരിച്ചു.
ജില്ലാ സെക്രടറിയേറ്റ് അംഗം വിവി രമേശന്‍, ഏരിയാ സെക്രടറി എം രാജന്‍ സംസാരിച്ചു. പാര്‍ടി ഏരിയ കമിറ്റി അംഗവും നഗരസഭ വൈസ് ചെയര്‍മാനുമായ പിപി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ലോകല്‍ കമിറ്റി സെക്രടറി ടിവി ഭാസ്‌കരന്‍ സ്വാഗതവും രാജേന്ദ്രന്‍ അഴിത്തല നന്ദിയും പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, CPM, BJP, Political-News, Politics, Resigned from BJP and joined CPM.
< !- START disable copy paste -->