city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ബിജെപിക്കുള്ളിൽ പുതിയ പടപ്പുറപ്പാട്; ഉന്നം മൂന്ന് നേതാക്കളെ; കഴിഞ്ഞ ദിവസം രാജിവെച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി രമേശ് വ്യാഴാഴ്ച മാധ്യമങ്ങൾക്ക് മുന്നിലെത്തും; പലതും തുറന്ന് പറയും

കാസർകോട്: (www.kasargodvartha.com 23.02.2022) കാസർകോട് ബിജെപിയിൽ പുതിയ പടപ്പുറപ്പാടിന് കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസം രാജിവെച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി രമേശിൻ്റെ നേതൃത്വത്തിലാണ് പാർടിക്കുള്ളിൽ സമാന്തര പ്രവർത്തനത്തിന് കളമൊരുങ്ങുന്നത്. ബിജെപി മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രടറിയുമായ അഡ്വ. കെ ശ്രീകാന്ത്, ഉത്തര മേഖല ജനറൽ സെക്രടറി പി സുരേഷ് കുമാർ ഷെട്ടി, ജില്ലാ സെക്രടറി മണികണ്ഠ റൈ എന്നിവരെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടാണ് പാർടിക്കുള്ളിൽ നിന്ന് പി രമേശിൻ്റെ നേതൃത്വത്തിൽ പടനയിക്കുന്നത്.

   
കാസർകോട് ബിജെപിക്കുള്ളിൽ പുതിയ പടപ്പുറപ്പാട്; ഉന്നം മൂന്ന് നേതാക്കളെ; കഴിഞ്ഞ ദിവസം രാജിവെച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി രമേശ് വ്യാഴാഴ്ച മാധ്യമങ്ങൾക്ക് മുന്നിലെത്തും; പലതും തുറന്ന് പറയും



ഇപ്പോഴത്തെ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാറിൻ്റെ രഹസ്യ പിന്തുണയും ഇവർക്കുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. മുൻ ജില്ലാ പ്രസിഡണ്ടിനോട് ഇടഞ്ഞ് പാർടി പദവികൾ ഉപേക്ഷിച്ച രവീശ തന്ത്രിയെ കെ സുരേന്ദ്രൻ അനുനയിപ്പിച്ചാണ് പാർടിയിലേക്ക് തിരിച്ചു കൊണ്ടുവന്നത്. രമേശിൻ്റെ രാജി പാർടി സ്വീകരിച്ചതായി ശ്രീകാന്ത് അടക്കമുള്ളവരുടെ മുമ്പിൽ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചിരുന്നു.

സിപിഎമുമായി ചേർന്ന് കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പിൽ ഒന്നിച്ച് സ്ഥാനമാനങ്ങൾ പങ്കിട്ടതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ബിജെപി നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയല്ലാത്തത് കൊണ്ടാണ് താൻ രാജിവെച്ചതെന്നാണ് പി രമേശ് നേരത്തേ കാസർകോട് വാർത്തയോട് വ്യക്തമാക്കിയത്. വ്യാഴാഴ്ച പ്രസ് ക്ലബിൽ പി രമേശ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽ പല കാര്യങ്ങളും അദ്ദേഹം തുറന്ന് പറയുമെന്നാണ് വിവരം. ബൂത് തല സമ്മേളനങ്ങൾ നടക്കുന്നതിനാൽ ബിജെപി കാസർകോട് ജില്ലാ നേതൃത്വത്തിലുണ്ടായ പ്രശ്നങ്ങൾ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

തിരുവനന്തപുരവും പാലക്കാടും കഴിഞ്ഞാൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ള ജില്ലയാണ് കാസർകോട്. അതു കൊണ്ടു തന്നെ ഇപ്പോൾ ഉരുണ്ടുകൂടിയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുമെന്നത് സംസ്ഥാന നേതൃത്വത്തേയും അലട്ടുന്നുണ്ട്. കുമ്പള ഗ്രാമപഞ്ചായതിൽ ബിജെപി പിന്തുണയോടെ സിപിഎം അംഗം സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട് വർഷം രണ്ടാകുമ്പോഴാണ് പാർടിയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ബിജെപി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ സിപിഎം സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അടക്കമുള്ളവരെ ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചതോടെ പ്രശ്‌നം രൂക്ഷമായിരുന്നു. പിന്നീട് ഹൈകോടതിയിൽ അപീൽ ഹർജിയിൽ ശിഷ നാലുവർഷമാക്കി. ഇതിനിടെ സജീവ പ്രവർത്തകൻ ജ്യോതിഷിൻ്റെ ആത്മഹത്യയോടെ പ്രശ്നം വഷളായി. പാർടിക്കുള്ളിലെ മാനസിക പ്രശ്നമാണ് ജ്യോതിഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. ബിജെപിക്ക് വേണ്ടി തല്ലാനും കൊല്ലാനും രംഗത്തുണ്ടായിരുന്ന ജ്യോതിഷിനെതിരെ കൊലപാതകം അടക്കം എട്ടോളം കേസുകളുണ്ടായിരുന്നു.


Keyowords:  Kasaragod, Kerala, News, Top-Headlines, Politics, BJP, President, Secretary, Issue, CPM, Thiruvananthapuram, High-Court, Case, Resigned district vice-president P Ramesh will appear before the media on Thursday.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia