Resignation | മുസ്ലീം ലീഗ് വനിതാ പഞ്ചായത് അംഗത്തിന്റെ രാജി സെക്രടറി സ്വീകരിച്ചു; പിന്നീട് രാജി പിന്‍വലിച്ച് കൊണ്ട് നല്‍കിയ കത്ത് തള്ളി; പൈവളികെയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി
Sep 20, 2023, 20:37 IST
ഉപ്പള: (www.kasargodvartha.com) പൈവളിഗെ പഞ്ചായത് രണ്ടാം വാര്‍ഡായ സറന്തടുക്കയിലെ മുസ്ലിംലീഗ് അംഗം സിയാസുന്നീസയുടെ പഞ്ചായത് അംഗത്വ സ്ഥാനത്ത് നിന്നുള്ള രാജി സെക്രടറി സ്വീകരിച്ചു. ഇതിനിടെ രാജി പിന്‍വലിച്ച് കൊണ്ട് സിയാസുന്നീസ നല്‍കിയ കത്ത് സെക്രടറി തള്ളി. നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ നിയമാനുസൃതമായാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നതെന്നും രാജി പിന്‍വലിച്ച് കൊണ്ടുള്ള കത്തിന് നിയമ സാധുതയില്ലെന്നും പഞ്ചായത് സെക്രടറി ജഗദീഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പഞ്ചായത് സെക്രടറി സ്ഥലത്തില്ലാത്തതിനാല്‍ ഗസറ്റ് ഓഫീസറുടെ സാന്നിധ്യത്തില്‍ നിയമപ്രകാരം രാജിക്കത്ത് സാക്ഷ്യപ്പെടുത്തി പഞ്ചായത് സെക്രടറിക്ക് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചമുതല്‍ ലീഗ് അംഗത്തിന്റെ രാജി സംബന്ധിച്ചുള്ള അഭ്യൂഹം ശക്തമായിരുന്നുവെങ്കിലും രാത്രിയോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. കാസര്‍കോട് വാര്‍ത്ത സിയാസുന്നീസയുടെ രാജിക്കത്ത് പുറത്തുവിട്ടിരുന്നു. രാജിക്ക് കാരണം പാര്‍ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം അല്ലെന്നും വ്യക്തിപരമോ കുടുംബപരമോ ആയ വിഷയമാണെന്നുമാണ് പറയുന്നത്.
സിയാസുന്നീസയുടെ രാജി സംബന്ധിച്ചുള്ള വിവരങ്ങള്‍ പഞ്ചായത് അധികൃതര്‍ തിരഞ്ഞെടുപ്പ് കമീഷനെ അറിയിക്കും. ഇതോടെ പൈവളികെയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. സിപിഎമിന്റെ കുത്തക വാര്‍ഡ് കഴിഞ്ഞ തവണ സിയാസുന്നിസയിലൂടെ മുസ്ലീം ലീഗ് കനത്ത പോരാട്ടത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു.

Keywords: Resignation, Muslim League, Paivalike Panchayat, Malayalam News, Politics, Kerala News, Kasaragod News, Political News, Resignation of Muslim League Panchayat member's accepted.
< !- START disable copy paste -->