city-gold-ad-for-blogger

മത്സര രംഗത്ത് ഗവേഷക വിദ്യാര്‍ത്ഥിനിയും

പെരിയ: (www.kasargodvartha.com 13.11.2020) മത്സര രംഗത്ത് ഗവേഷക വിദ്യാര്‍ത്ഥിനിയും. പുല്ലുര്‍ പെരിയ

ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി കെ സബിതയാണ് മത്സര രംഗത്തേക്ക് കടന്നു വരുന്നത്.

സൗമ്യമായ സ്വഭാവത്തിനുടമയായ സബിതയെ യു ഡി എഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കാനായാണ് സി പി എം നിയോഗിച്ചിരിക്കുന്നത്. 

നാട്ടില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക  വിദ്യാഭ്യാസ സംഘാടക രംഗത്ത് കൃത്യതയാര്‍ന്ന ദിശബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് സബിത കാഴ്ചവയ്ക്കുന്നത്. കോമേഴ്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബി എഡ് എന്നിവയുള്ള സബിത നിലവില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്. 

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ താത്കാലിക അദ്ധ്യാപികയായി അമ്പലത്തറ ജി വി എച്ച് എസ് എസില്‍ നാലു വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. 

മത്സര രംഗത്ത് ഗവേഷക വിദ്യാര്‍ത്ഥിനിയും


എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ഇവര്‍ സംഘടനാ രംഗത്തേക്ക് കടന്നു വരുന്നത്. കോളേജ്  ചെയര്‍പേഴ്‌സണായും, ബി എഡ് വിദ്യാര്‍ത്ഥി ആയിരിക്കെ വൈക്കം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.  

സി പി എം ബ്രാഞ്ച് അംഗം, ഡി വൈ എഫ് ഐ മേഖല കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തക തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്നു.   

നാട്ടിലെ ഗ്രന്ഥശാല പ്രവര്‍ത്തന രംഗത്തു സജീവ സാന്നിധ്യമായ സബിത നല്ലൊരു എഴുത്തുകാരിയും വായനക്കാരിയും കൂടിയാണ്.



Keywords: Kasaragod, Periya, Kerala, News, Politics, CPM, Student, Research student in the field of politics

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia