TE Abdulla l 'മുസ്ലിം ലീഗിന്റെ സൗമ്യ മുഖം': ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ചു

● ടി.ഇ അബ്ദുല്ല മത, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
● കാസർകോട് ടൗൺ മുബാറക്ക് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റസാഖ് അബ് റാറി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
● മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.
കാസർകോട്: (KasargodVartha) മുസ്ലിം ലീഗിന്റെ ജില്ലയിൽ സർവ്വ സമ്മതി നേടിയ നേതാവായിരുന്ന ടി.ഇ അബ്ദുല്ലയെന്നും അദ്ദേഹം ലീഗിന്റെ ‘സൗമ്യ മുഖം’ ആയിരുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പറഞ്ഞു.
അദ്ദേഹം മത, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മത, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ടി ഇ നാടിന്റെ വികസന കാര്യത്തിൽ തന്റേതായ ശൈലിയിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ മാതൃക പിൻപറ്റാൻ നമുക്ക് കഴിയണമെന്നും സി.ടി അഹമ്മദലി കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായിരുന്ന ടി.ഇ അബ്ദുല്ലയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രാർത്ഥനാ സദസ്സും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിഇയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ ഓരോന്നും വ്യക്തമായി അടയാളപ്പെടുത്തുന്നതാണെന്നും സിടി കൂട്ടിച്ചേർത്തു.
കാസർകോട് ടൗൺ മുബാറക്ക് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ റസാഖ് അബ് റാറി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.പി ഹമീദലി, ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി, ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, ടി.സി.എ റഹ്മാൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റഹൂഫ് ഹാജി, എ.കെ. ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദ്റുദ്ദീൻ, സത്താർ വടക്കുമ്പാട്, ഗഫൂർ തളങ്കര, ടി.ഇ.അൻവർ, ഇ.ഐ.മുഹമ്മദ് കുഞ്ഞി, ഫിറോസ് കടവത്ത് എന്നിവർ പ്രസംഗിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
TE Abdulla is remembered as the 'soft face' of the Muslim League for his leadership and contributions in various social and political sectors
#TEAbdulla #MuslimLeague #LeaderTribute #KasargodNews #PoliticalLeader #CommunityLeader