ദുബൈയിലെ ടെഡ്എക്‌സ് വേദിയില്‍ കാസര്‍കോട്ടുകാരിയും; അഭിമാനമായി റായ മഹ് മൂദ്
Mar 9, 2021, 16:20 IST
ദുബൈ: (www.kasargodvartha.com 09.03.2021) ലോകത്തിലെ പ്രമുഖ ആശയ സംവേദ വേദിയായ ടെഡ്എക്‌സ് വനിതാദിനത്തോട് അനുബന്ധിച്ച് ദുബൈയില്‍ നടത്തിയ പരിപാടിയില്‍ കാസര്‍കോട് സ്വദേശിനിയും പങ്കാളിയായി. നെല്ലിക്കുന്ന് സ്വദേശിനിയും ദുബൈ ജെംസ് വെല്ലിങ്ടന്‍ അകാഡമിയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ റായ മഹ് മൂദ് ആണ് അഭിമാനമായത്.
അമേരിക ആസ്ഥാനമായുള്ള ടെഡ്എക്‌സ് മാധ്യമ സംഘടനയുടെ ആഭിമുഖ്യത്തില്‍ 'പ്രചരിപ്പിക്കേണ്ട മൂല്യങ്ങള്‍' എന്ന വിഷയത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി വിവിധ സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിക്കാറുണ്ട്. ദുബൈയില്‍ നടന്ന ടെഡ്എക്‌സ് യൂത് പരിപാടിയിലാണ് റായ സംസാരിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം നടത്തിയത്.
പ്രവാസിയും എഎംടി വേള്‍ഡ് ട്രേഡ് പ്രൈവറ് ലിമിറ്റഡ് കമ്പനി ചെയര്‍മാനുമായ മഹ് മൂദ് ബങ്കരക്കുന്നിന്റെയും സുബൈദയുടെയും മകളാണ്. കാസര്‍കോട് മുന്‍ എംഎല്‍എ ബി എം അബ്ദുര്‍ റഹ് മാന്റെ പേരമകളാണ്. ചെറിയ പ്രായത്തില്‍ തന്നെ വായനയിലും തത്വചിന്തയിലും തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് റായ.
Keywords: Kasaragod, Kerala, News, Dubai, Nellikunnu, Politics, Raya Mahmood at the TedEx venue in Dubai; proud moment for Kasargod.
< !- START disable copy paste -->