Ravisha Thantri | കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇടത് - വലത് മുന്നണികള്‍ക്ക് വൈമുഖ്യമെന്ന് രവീശ തന്ത്രി കുണ്ടാര്‍; 'മെഡികല്‍ കോളജിന്റെ പ്രവര്‍ത്തനം വൈകിക്കുന്നത് മംഗ്‌ളൂറിലെ സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി'
Jan 29, 2023, 16:12 IST
ഉപ്പള: (www.kasargodvartha.com) ആരോഗ്യ - വിദ്യാഭ്യാസ രംഗത്തുള്‍പെടെ സമസ്ത മേഖലകളിലും കാസര്‍കോട് ജില്ല ബഹുദൂരം പിന്നിലാണെന്നും ഈ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഇടത് - വലത് മുന്നണികള്‍ വിമുഖത കാണിക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദര്‍ശ് ബിഎം നയിക്കുന്ന ദ്വിദിന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മംഗ്‌ളൂറിലെ സ്വകാര്യ ആശുപത്രികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് കാസര്‍കോട് ഉക്കിനടുക്ക സര്‍കാര്‍ മെഡികല്‍ കോളജിന്റെ പ്രവര്‍ത്തനം വൈകിക്കുന്നത്. ആരോഗ്യ മേഖലയില്‍ ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന കാസര്‍കോടിനാണ് എയിംസിന്റെ ആവശ്യകത. എന്നാല്‍ എയിംസ് ഉള്‍പെടെയുള്ള ജില്ലയുടെ വികസന ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് ഇടത് - വലത് മുന്നണികള്‍ വെച്ച് പുലര്‍ത്തുന്നത്.
നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനും അതുവഴി ബിജെപിയെ ദുര്‍ബലപ്പെടുത്താമെന്നും വ്യാമോഹിച്ചാണ് ഗുജറാത് കലാപത്തെ ആസ്പദമാക്കി ബിബിസി നിര്‍മിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഇടത് - വലത് മുന്നണികള്‍ മത്സരിക്കുന്നത്. എന്നാല്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് മോദിയെ ചായക്കടക്കാരന്‍ എന്ന് അധിക്ഷേപിച്ച ഫലമാണ് ഇടത് വലത് മുന്നണികള്‍ക്ക് സൃഷ്ടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം വൈസ് പ്രസിഡണ്ട് പ്രസാദ് റൈ അധ്യക്ഷത വഹിച്ചു. മനുലാല്‍ മേലത്ത്, മണികണ്ഠ റൈ, അശ്വിനി എംഎല്‍, എകെ കയ്യാര്‍, സുബ്രഹ്മണ്യ ഭട്ട്, രഞ്ജിത്ത് ഷെട്ടി, മുരളീധര യാദവ് എന്നിവര്‍ സംബന്ധിച്ചു. രവീശ തന്ത്രി, കുമാര്‍ ആദര്‍ശ് ബിഎമിന് പതാക കൈമാറി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മന്‍ കീ ബാത് പരിപാടിയും ഇതോടനുബന്ധിച്ച് നടന്നു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, BJP, Development Project, Uppala, Ravisha Thantri Kuntar against left and right fronts.
< !- START disable copy paste -->