വിഘ്‌നങ്ങളകറ്റാന്‍ വിഘ്‌നേശ്വരത്തെ തൊഴുതുവണങ്ങി രവീശ തന്ത്രി പ്രചരണത്തിന് തുടക്കം കുറിച്ചു
Mar 23, 2019, 19:23 IST
കാസര്‍കോട്: (www.kasargodvartha.com 23.03.2019) വിഘ്‌നങ്ങളകറ്റാന്‍ വിഘ്‌നേശ്വരത്തെ തൊഴുതുവണങ്ങി രവീശ തന്ത്രി ശനിയാഴ്ചത്തെ പ്രചരണത്തിന് തുടക്കം കുറിച്ചു. രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ മധൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് മാവുങ്കാല്‍ കല്യാണത്ത് മടിക്കൈ കമ്മാരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപിയുടെ മണ്‍മറഞ്ഞുപോയ പഴയകാല നേതാക്കാളായ ഉമാനാഥറാവു ഉള്‍പ്പെടെയുള്ളവരുടെ ഗൃഹസന്ദര്‍ശനവും നടത്തി. 10 മണിക്ക് പുതിയകോട്ടയില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. 10.30ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
Keywords: Raveesha Thanthri campaign started, Kasaragod, news, Kerala, Religion, Politics, Temple, inauguration.
11 മണിക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍, മടിക്കൈ, കോടോംബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് തീരദേശമേഖലയിലെ മത്സ്യ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രികാന്ത്, മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാട, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിഷ് നാരംപാടി, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധകൃഷ്ണ സൂര്‍ളു, മധൂര്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷ മാലതി, ബിജെപി പഞ്ചായത് വൈസ് പ്രസിഡന്റ് പ്രഭാ ശങ്കര തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )