Ramprasad | ഹോടെൽ വ്യവസായി രാംപ്രസാദ് കാസർകോടിന്റെ ഷഷ്ടിപൂർത്തി ഒരുവർഷം നീണ്ടുനിക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നു
Nov 28, 2022, 15:31 IST
നവമ്പർ 30ന് വൈകുനേരം കാസർകോട് മലികാർജ്ജുന ക്ഷേത്ര പരിസരത്ത് നടക്കുന്ന ആഘോഷ പരിപാടിയിൽ കെ എൻ വെങ്കിട്ടരമണ ഹോല്ല അധ്യക്ഷത വഹിക്കും. എടനീർ മഠാധിപതി സച്ചിതാനന്ദ ഭാരതി ആശിർവാദം നൽകും. കെ ഗുരുപ്രസാദ് കോട്ടക്കണ്ണി അനുമോദനം പ്രസംഗം നടത്തും. തന്ത്രിമാരായ ഉളിയത്തടുക്ക വിഷ്ണു ആസ്ര, രവീശതന്ത്രി കുണ്ടാർ, ചക്രപാണി ദേവപൂജിത്തായ, വിധ്വാൻ കെ, കമലാദേവി പ്രസാദ ആസ്രണ്ണ തുടങ്ങിയവർ സംബന്ധിക്കും.
കർണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനിൽകുമാർ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, സി എച് കുഞ്ഞമ്പു എം എൽ എ തുടങ്ങിവരും രാഷ്ട്രീയ- വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവരും പരിപാടിയിൽ സംബന്ധിക്കും. രാത്രി 8 മണിമുതൽ യക്ഷഗാന കലാ പരിപാടിയും നടക്കും.
വാർത്താസമ്മേളനത്തിൽ കെ എൻ വെങ്കിട്ടരമണ ഹോല്ല, ഭാസ്കര, ഗുരുപ്രസാദ്, രാംപ്രസാദ്, കുശാൽകുമാർ, പുരുഷോത്തമ പങ്കെടുത്തു.
Keywords: Ramprasad Kasaragod celebrates sixtieth birthday with year-long events, Kerala, Kasaragod, News,Top-Headlines,Hotel,Temple,Politics,Press meet,Celebration,Birthday.