Visit | രമേശ് ചെന്നിത്തലയും രാജ്മോഹൻ ഉണ്ണിത്താനും മൊയ്തീൻ കുട്ടി ഹാജിയുടെ വീട് സന്ദർശിച്ചു
● ആഇശ ഹജ്ജുമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു.
● ഡിസിസി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
ചട്ടഞ്ചാൽ: (KasargodVartha) മുതിർന്ന കോൺഗ്രസ് നേതാവും പി ഡബ്ള്യു ഡി കരാറുകാരനുമായ ചട്ടഞ്ചാൽ പട്ടുവത്തെ കെ മൊയ്തീൻ കുട്ടി ഹാജിയുടെ വീട് എഐസിസി അംഗവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല സന്ദർശിച്ചു.
മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആഇശ ഹജ്ജുമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേർന്നു. ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠൻ, ഡി സി സി ഭാരവാഹികളായ എം സി പ്രഭാകരൻ, അഡ്വ. പി വി സുരേഷ്, നേതാക്കളായ കെ വി ഭക്തവത്സലൻ, കൃഷ്ണൻ ചട്ടഞ്ചാൽ, എൻ ബാലചന്ദ്രൻ മാസ്റ്റർ ഒപ്പമുണ്ടായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എം പിയും കെ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആഇശ ഹജ്ജുമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് പി കെ ഫൈസൽ, ടി കെ നാസർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
#RameshChennithala #RajmohanUnnithan #MoideenKuttyHaji #condolences #KeralaPolitics #MuslimLeague