city-gold-ad-for-blogger

മകനെ പോലെ കാക്കുന്ന ഹരിപ്പാട് തുടര്‍ചയായ 3-ാം തവണയും തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ ചെന്നിത്തല

ഹരിപ്പാട്: (www.kasargodvartha.com 29.03.2021) മകനെ പോലെ കാക്കുന്ന ഹരിപ്പാട് തുടര്‍ചയായ മൂന്നാം തവണയും തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഹരിപ്പാട്ടെ പാര്‍ടി പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയെ ഉറപ്പിച്ച മട്ടാണ്. ഹരിപ്പാടിന്റെ മകന്‍, കേരളത്തിന്റെ നായകന്‍ എന്നിങ്ങനെയൊക്കെയാണ് പോസ്റ്ററുകളും ചുവരെഴുത്തുകളും. 

സംസ്ഥാനമാകെയുള്ള പ്രചാരണത്തിന്റെ തിരക്കിലാണ് പ്രതിപക്ഷനേതാവ്. എങ്കിലും കൃത്യമായ ഇടവേളകളില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമാണ് ചെന്നിത്തല. രമേശ് ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന സിപിഐ നേതാവ് ആര്‍ സജിലാല്‍ മണ്ഡലത്തില്‍ സജീവമാണ്. ഇത്തവണ തിരിച്ചടി നല്‍കാനുറച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം. മുന്‍ ജില്ലാ പ്രസിഡന്റ് കെ സോമനിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

മകനെ പോലെ കാക്കുന്ന ഹരിപ്പാട് തുടര്‍ചയായ 3-ാം തവണയും തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ ചെന്നിത്തല

Keywords: News, Kerala, Top-Headlines, Politics, Election, Ramesh Chennithala, UDF, LDF, BJP, Ramesh Chennithala hopes that Haripad will be with him for the third time

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia