ബിജെപിയുടെ മുന്നേറ്റം തടഞ്ഞത് യുഡിഎഫ് ആണെന്ന് രമേശ് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ആരോപണം തള്ളി, സിപിഎമിന് ബിജെപി വോടുമറിച്ച് നല്‍കി
May 4, 2021, 20:19 IST
തിരുവനന്തപുരം: (www.kasargodvartha.com 04.05.2021) നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അകൗണ്ട് പൂട്ടിക്കുകയും, സിപിഎം ബിജെപി ഡീല്‍ തകര്‍ത്ത് ബിജെപി മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി ജെപി, യുഡിഎഫിന് വോടുമറിച്ചു നല്‍കിയെന്ന പിണറായി വിജയന്റെ സത്യവുമായി പുലബന്ധമില്ലാത്ത ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ബിജെപിയും സിപിഎമും തമ്മില്‍ നടത്തിയ വോടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
69 സീറ്റുകളില്‍ ബിജെപി സിപിഎമിന് പ്രകടമായി തന്നെ വോടുമറിച്ച് നല്‍കുകയാണ് ചെയ്‌തിരിക്കുന്നത്. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നടന്നിട്ടുണ്ട്. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബി ജെ പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാർഥികളാണെന്ന് വോടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട് കുറയുകയും ചെയ്തു. അവ ബിജെപി സ്ഥാനാർഥികള്‍ക്കാണ് കിട്ടിയത്.
69 സീറ്റുകളില്‍ ബിജെപി സിപിഎമിന് പ്രകടമായി തന്നെ വോടുമറിച്ച് നല്‍കുകയാണ് ചെയ്‌തിരിക്കുന്നത്. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നടന്നിട്ടുണ്ട്. നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബി ജെ പി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബി ജെ പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാർഥികളാണെന്ന് വോടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട് കുറയുകയും ചെയ്തു. അവ ബിജെപി സ്ഥാനാർഥികള്‍ക്കാണ് കിട്ടിയത്.
ബി ജെ പി പ്രസ്റ്റീജ് മത്സരം നടത്തിയ സിറ്റിംഗ് സീറ്റായ നേമത്ത് കനത്തയുദ്ധമാണ് കോണ്‍ഗ്രസ് നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാർഥി കെ മുരളീധരന്‍ കഴിഞ്ഞ തവണത്തെ 13860 വോടുകള്‍ 36524 ആയി വര്‍ധിപ്പിച്ചാണ് ബിജെപിയെ തളച്ചത്. ഇടതു സ്ഥാനാർഥി കഴിഞ്ഞ തവണ പിടിച്ച 59,192 വോടുകള്‍ നേടിയില്ല. 55,837 വോടുകളാണ് ഇത്തവണ ശിവന്‍കുട്ടിക്ക് ലഭിച്ചത്. 3,305 വോടുകള്‍ സിപിഎം സ്ഥാനാർഥി ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.
പാലക്കാട് ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാർഥി ഇ ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോണ്‍ഗ്രസിന്റെ ശാഫി പറമ്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തെക്കാള്‍ 2242 വോടുകള്‍ ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാർഥി എകെഎം അശ്‌റഫിന്റെ മുന്നേറ്റമാണ് ബിജെപിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയത്തെ തകര്‍ത്തത്. കഴിഞ്ഞ തവണത്തെക്കാള്‍ 8888 വോടുകള്‍ കൂടുതല്‍ പിടിച്ച് യുഡിഎഫ്, ബിജെപി മുന്നേറ്റത്തെ തടഞ്ഞപ്പോള്‍ സി പി എം 1926 വോടുകള്‍ ബി ജെപിക്ക് സമ്മാനിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്ത് കഴിഞ്ഞ തവണത്തേക്കാൾ ബി ജെപിക്ക് ഇത്തവണ 4,35,606 വോടുകൾ കുറഞ്ഞു. ഈ വോടുകള്‍ ഭൂരിഭാഗവും കിട്ടിയിരിക്കുന്നത് സിപിഎമിനും ഇടതു മുന്നണിക്കുമാണ്. സിപിഎമിന്റെ പി രാജീവ് മത്സരിച്ച കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാർഥിക്ക് 13065 വോടുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. കുട്ടനാട്ടില്‍ 18098 വോടുകൾ കുറഞ്ഞു. കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട്ട് പോലും എന്‍ഡിഎ പിടിച്ചില്ല.
വൈക്കത്ത് എന്‍ ഡി എ സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ 30067 വോടുകള്‍ ആണ് ലഭിച്ചതെങ്കില്‍ ഇത്തവണ 11953 ആയി. ഉടുമ്പന്‍ ചോലയില്‍ കഴിഞ്ഞ തവണ ലഭിച്ചത് 21799 ആയിരുന്നത് ഇത്തവണ കിട്ടിയത് വെറും 7208 മാത്രമാണ്. അവിടെ ഇടതു സ്ഥാനാർഥിക്ക് 50813 വോടുകള്‍ ഉണ്ടായിരുന്നത് 77381 ആയി കുതിച്ചുയര്‍ന്നു. ഏറ്റുമാനൂര്‍, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട്, ചങ്ങനാശേരി, വാമനപുരം, കോവളം, കൈപ്പമംഗലം തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട് മറിച്ച് നല്‍കിയ മണ്ഡലങ്ങളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര്‍ എസ് എസ് ഉന്നതന്‍ ബാലശങ്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വർണ കള്ളക്കടത്ത് ഉള്‍പെടെയുള്ള കേസുകള്‍ അട്ടിമറിക്കപ്പെട്ടതും ഈ ഡീലിന്റെ ഭാഗമായിരുന്നു. അഴിമതിക്കേസുകളുടെ മേലുള്ള അന്വേഷണമെല്ലാം കേന്ദ്ര ഏജന്‍സികള്‍ മരവിപ്പിച്ചതും അത് കൊണ്ടാണ്. കോണ്‍ഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും ലക്ഷ്യം. അതിന്റെയും കൂടി ഭാഗമായിട്ടായിരുന്നു ബിജെപി സിപിഎമുമായി ഡീല്‍ ഉണ്ടാക്കിയത്.
ഫലം പരിശോധിച്ചാല്‍ ഏത് കൊച്ചുകുട്ടിക്കും ബോധ്യപ്പെടുന്ന കാര്യം മറച്ച് വെച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, UDF, Politics, Political party, BJP, CPM, LDF, Ramesh-Chennithala, Niyamasabha-Election-2021, Ramesh Chennithala claims UDF for blocking BJP's progress; The CM rejects the allegation and the BJP voted against the CPM.
< !- START disable copy paste -->