Rajmohan Unnithan | ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം വിഷയങ്ങൾ ഉയർത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപി 24 മണിക്കൂർ ഉപവാസം നടത്തും; ജൂലൈ 22 ന് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും
Jul 14, 2023, 19:45 IST
കാസർകോട്: (www.kasargodvartha.com) ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം വിഷയങ്ങൾ ഉയർത്തിയും കേന്ദ്ര സർകാരിൻ്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ചും ജൂലൈ 22ന് എകദിന ഉപവാസം നടത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും അധ:സ്ഥിത വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ഉപവാസമെന്നും അദ്ദേഹം പറഞ്ഞു.
22ന് രാവിലെ ഒമ്പത് മണിക്ക് വിദ്യാനഗറിലെ ഡിസിസി ഓഫീസ് പരിസരത്ത് എഐസിസി സംഘടനാ ജെനറൽ സെക്രടറി കെ സി വേണുഗോപാൽ എംപി ഉപവാസം ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ ഒമ്പത് വരെ നടക്കുന്ന 24 മണിക്കൂർ ഉപവാസത്തിൽ യുഡിഎഫിൻ്റെ പ്രമുഖ നേതാക്കളും സാമൂഹിക-സാംസ്കാരിക മതരംഗത്തെ പ്രമുഖരും സംബന്ധിക്കും.
രാജ്യത്ത് വിഭാഗീയത ഇളക്കിവിട്ട് അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് പ്രധാനമന്ത്രി എകസിവിൽ കോഡ് വിഷയം ഇളക്കിവിട്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. നിയമ കമീഷന് പുല്ലുവില കൽപ്പിക്കാതെ ആർഎസ്എസിൻ്റെ അജൻഡ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.ഹൈന്ദവ ധ്രുവീകരണത്തിൻ്റെ ഭാഗമായാണ് ഹിഡൻ അജൻഡ കൊണ്ടുവന്നത്. തുല്യ ജോലിക്ക് തുല്യവേതനം നടപ്പിലാക്കാതെ ഒരു സമുദായത്തെ തന്നെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. ഈ മാസം 20 ന് ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനം ഏക സിവിൽ കോഡ് വിഷയത്തിൽ പ്രക്ഷുബ്ദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ സിപിഎമും മുഖ്യമന്ത്രിയും നടത്തുന്നത് കേന്ദ്ര സർകാരിൻ്റെ അതേ നയമാണ്. എകസിവിൽ കോഡിൻ്റെ പേരിൽ സെമിനാർ നടത്തി യു ഡി എഫിനെ തകർക്കാമെന്ന് കണക്ക് കൂട്ടിയവർക്ക് കിട്ടിയ തിരിച്ചടിയാണ് എൽ ഡി എഫ് സെമിനാറിലെ സിപിഐ പിന്മാറ്റം. കേരള നിയമസഭ വിളിച്ചു ചേർത്ത് ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താസമ്മേളനത്തിൽ ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ, കെ പി സി സി അംഗം പി എ അശ്റഫലി എന്നിവരും സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Rajmohan Unnithan, Uniform Civil Code, Manipur Riots, Politics, Rajmohan Unnithan MP to fast for 24 hours raising issues of UCC, Manipur riots.
< !- START disable copy paste -->