Protest | ആശാവർക്കർമാരെ തൊഴിലാളികളായി കണ്ട് ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി; കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്

● ആശാവർക്കർമാർക്ക് പിന്തുണയുമായാണ് കോൺഗ്രസ് പ്രതിഷേധം.
● ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എംപി.
● ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അടക്കമുള്ളവർ പങ്കെടുത്തു.
കാസർകോട്: (KasargodVartha) കേരളത്തിലെ ഗ്രാമീണ മേഖലകളിൽ പ്രതിഫലം കൂടാതെ സേവനമനുഷ്ഠിക്കുന്ന ആശാവർക്കർമാരെ വെറും സന്നദ്ധ പ്രവർത്തകരായി മാത്രം കാണാതെ, അവരെ തൊഴിലാളികളായി അംഗീകരിച്ച് അവരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എം.സി. പ്രഭാകരൻ, കെ.പി. പ്രകാശൻ, യു.ഡി.എഫ്. തൃക്കരിപ്പൂർ നിയോജകമണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Rajmohan Unnithan MP demanded that the government recognize ASHA workers as laborers and address their rightful demands during a protest march in Kasaragod.
#ASHAWorkers #Protest #KasaragodNews #LaborRights #RajmohanUnnithan #CongressProtest