മുല്ലപ്പള്ളിയെ തള്ളി രാജ് മോഹൻ ഉണ്ണിത്താനും എ കെ എം അശ്റഫും; മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടും
Apr 7, 2021, 21:58 IST
കാസർകോട്: (www.kasargodvartha.com 07.04.2021) മഞ്ചേശ്വരം മണ്ഡലത്തിൽ മിന്നുന്ന വിജയം നേടുമെന്ന് കാസർകോട് എം പിയും കോൺഗ്രസ് നേതാവുമായ രാജ് മോഹൻ ഉണ്ണിത്താനും, മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായ എ കെ എം അശ്റഫും. മഞ്ചേശ്വരം മണ്ഡലത്തിലെ വിജയത്തിൽ ആശങ്കയുണ്ടെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്ന് ഇരുവരും പറഞ്ഞു.
സി പി എം ബി ജെ പിക്ക് വോട് മറിച്ചതായും ഇതാണ് തൻ്റെ ആശങ്കയ്ക്ക് കാരണമെന്നുമാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. ബി ജെ പിയുമായി രഹസ്യ ബന്ധം പുലർത്തുന്ന അപ്രധാനിയായ രമേശനെ സ്ഥാനാർഥിയാക്കിയത് തന്നെ ബി ജെ പിയുമായുളള സി പി എമിൻ്റെ ധാരണയുടെ തെളിവാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
സി പി എം ബി ജെ പിക്ക് വോട് മറിച്ചതായും ഇതാണ് തൻ്റെ ആശങ്കയ്ക്ക് കാരണമെന്നുമാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. ബി ജെ പിയുമായി രഹസ്യ ബന്ധം പുലർത്തുന്ന അപ്രധാനിയായ രമേശനെ സ്ഥാനാർഥിയാക്കിയത് തന്നെ ബി ജെ പിയുമായുളള സി പി എമിൻ്റെ ധാരണയുടെ തെളിവാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
എന്നാൽ മണ്ഡലത്തിലെ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാതെയാണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയതെന്നും വിജയത്തിൽ തങ്ങൾക്ക് ഒരു ആശങ്കയുമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന വിവരം അദ്ദേഹത്തിന് എവിടെനിന്ന് കിട്ടിയെന്നും ഉണ്ണിത്താന്‍ ചോദിക്കുന്നു.
ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും എല്‍ഡിഎഫുകാര്‍ ബിജെപിക്ക് വോട് ചെയ്തിട്ടുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എകെ എം അശ്റഫും മുല്ലപ്പള്ളിയുടെ വാദം തള്ളി. സി പി എം പ്രവർത്തകരുടെ അടക്കം എല്ലാ ഭാഗത്ത് നിന്നും വോട് യു ഡി എഫിനാണ് കിട്ടിയതെന്നും, യു ഡി എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചതെന്നും അതുകൊണ്ട് തന്നെ മിന്നുന്ന വിജയം ഉണ്ടാകുമെന്നും അശ്റഫ് കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, Rajmohan Unnithan, Rajmohan Unnithan and AKM Ashraf reject Mullappally; Manjeswaram will have a dazzling victory.