city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rajeev Chandrasekhar | ബിജെപി പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖരൻ്റെ വരവ്: പ്രതികരണവുമായി വി ഡി സതീശൻ; പോരാട്ടം ‘ആശയങ്ങൾ തമ്മിൽ’

Rajeev Chandrasekhar's Arrival as BJP President: VD Satheesan's Reaction; The Fight is 'Between Ideologies'
Photo Credit: Facebook/ V D Satheesan, Rajeev Chandrasekhar

● രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശൻ.
● വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല.
● സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നത്.
● സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണ് ഫൈറ്റ് ചെയ്യുന്നത്.
● തിങ്കളാഴ്ചയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

തിരുവനന്തപുരം: (KasargodVartha) ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ സുരേന്ദ്രന് പകരമാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. തിങ്കളാഴ്ചയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിർദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കർണാടകയിൽ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. രണ്ടു പതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.

എയർഫോഴ്സ് ഉദ്യോഗസ്ഥനായ എം കെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ൽ അഹമ്മദാബാദിലാണ് രാജീവിന്‍റെ ജനനം. ബിസിനസുകാരനായി തിളങ്ങിയത് ബെംഗളൂരുവിലാണ്. കർണാടകയിൽനിന്ന് കേരളത്തിലേക്ക് കർമ്മമണ്ഡലം പൂർണമായി മാറുമ്പോൾ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്. കേരളത്തിലെ തായ്‌വേരും അതുതന്നെ. വയർലെസ് ഫോൺ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നീട് മൊബൈലും ഇറക്കി 1994 ൽ ഇന്ത്യൻ മാർക്കറ്റിൽ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളർച്ചയിൽ ആണിക്കല്ലായി. 2005 ൽ ജൂപ്പിറ്റർ ക്യാപിറ്റൽ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളർച്ചയും പെട്ടെന്നായിരുന്നു. 2006 മുതൽ കർണാടകയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ രാജ്യസഭയിലെത്തി. 2021 ൽ കേന്ദ്ര സഹമന്ത്രിയായി. കേരള എൻഡിഎയുടെ വൈസ് ചെയർമാനായിരുന്ന രാജീവ് സംഘപരിവാർ പശ്ചാത്തലമില്ലാതെ പാർട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പ് പോരിൽ തണ്ടൊടിഞ്ഞ കേരള ബിജെപിയിൽ രാജീവിന്‍റെ വരവ് കൂടുതൽ രാജീവം വിടർത്തുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പ്രതീക്ഷ.

Opposition leader VD Satheesan reacted to Rajeev Chandrasekhar's selection as the BJP state president, stating he doesn't believe Chandrasekhar aligns with BJP's core ideology. He reiterated that Congress's fight is against the BJP's ideology, not individuals like the outgoing president Surendran. Rajeev Chandrasekhar, a former Union Minister and Rajya Sabha member, is set to be officially announced as the new BJP state president, succeeding K Surendran.

#RajeevChandrasekhar, #VDSatheesan, #BJPKerala, #KeralaPolitics, #IdeologyClash, #Congress

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia