city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rahul Gandhi | കർണാടക തിരഞ്ഞെടുപ്പ്: മംഗ്ളൂറിൽ ഏപ്രിൽ 27ന് രാഹുലിന്റെ റോഡ്ഷോ

മംഗ്ളുറു: (www.kasargodvartha.com) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത വ്യാഴാഴ്ച മംഗ്ളുറു നഗരത്തിൽ റോഡ്ഷോ നടത്തുമെന്ന് എഐസിസി സെക്രടറിയും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ഡെപ്യൂടി കമീഷണർ ഓഫീസ് കവാട പരിസരത്ത് നിന്ന് ആരംഭിച്ച് രണ്ടു കിലോമീറ്റർ നഗരം ചുറ്റി എബി ഷെട്ടി സർകിളിൽ സമാപിക്കും. ഈ കേന്ദ്രത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.

Rahul Gandhi | കർണാടക തിരഞ്ഞെടുപ്പ്: മംഗ്ളൂറിൽ ഏപ്രിൽ 27ന് രാഹുലിന്റെ റോഡ്ഷോ

കോൺഗ്രസ്, യൂത് കോൺഗ്രസ്, എൻ എസ് യു ഐ നേതാക്കളും പ്രവർത്തകരും അണി ചേരും. ദക്ഷിണ കന്നഡ ജില്ലയിലെ മംഗ്ളുറു, മംഗ്ളുറു നോർത്, മംഗ്ളുറു സൗത്, മൂഡബിദ്രി, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, ബണ്ട് വാൾ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികൾ റോഡ്ഷോയിലും സമാപന റാലിയിലും പങ്കെടുക്കുമെന്ന് എംഎൽഎ പറഞ്ഞു. ഉഡുപി ജില്ലയിലെ കൗപ് മണ്ഡലത്തിൽ മീൻ തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും.

Rahul Gandhi | കർണാടക തിരഞ്ഞെടുപ്പ്: മംഗ്ളൂറിൽ ഏപ്രിൽ 27ന് രാഹുലിന്റെ റോഡ്ഷോ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഫെബ്രുവരി 11ന് മംഗ്ളൂറിൽ റോഡ്ഷോ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ബിജെപി ജില്ല കമിറ്റിക്ക് അത് ഉപേക്ഷിക്കേണ്ടിവന്നു. ബിജെപിയിലെ ആഭ്യന്തര കലഹങ്ങളാണ് സുരക്ഷക്ക് ഭീഷണി എന്നായിരുന്നു മാധ്യമ റിപോർടുകൾ. സ്ഥാനാർഥികളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ബിജെപിക്കുള്ളിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാണിപ്പോൾ.

Keywords: News, Malayalam-News, Manglore, Manglore-News, Politics, Politics-News, Rahul Gandhi, Karnataka, Election, Road Show, Congress, Youth Congress, NSUI, Rahul Gandhi to hold road show in Mangaluru on April 27. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia