കാഞ്ഞങ്ങാടിന്റെ മാറ്റത്തിനായി പിന്തുണ തേടി പി വി സുരേഷ് തീരപ്രദേശങ്ങളിൽ
Apr 2, 2021, 16:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.04.2021) തീരപ്രദേശങ്ങളിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിന്റെ വ്യാഴാഴ്ചയിലെ പര്യടനം. ബല്ലാ കടപ്പുറം, മീനാപീസ്, ഹൊസ്ദുർഗ് കടപ്പുറം, കാഞ്ഞങ്ങാട് കടപ്പുറം, പുഞ്ചാവി കടപ്പുറം,മരക്കാപ്പ്, കൊട്ടറച്ചാൽ, കോട്ടറച്ചാൽ, അനന്തൻപള്ള ഒഴിഞ്ഞവളപ്പ്, ഞാണിക്കടവ്, ബാവ നഗർ, ആവിയിൽ, പുതിയ കോട്ട, കുശാൽ നഗർ എന്നിവിടങ്ങളിൽ പ്രചരണം നടത്തി.
വെള്ളിയാഴ്ച കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തും. രാവിലെ ഒമ്പതിന് ചെമ്മട്ടംവയലിൽ നിന്നുമാണ് പ്രചരണം തുടങ്ങുന്നത്. 9.30ന് തോയമ്മൽ, 10 ന് അരയി, 10.30 ന് വാഴുന്നോറടി, 11-ന് ഭൂതാനം, 11.30-ന് ചേടിറോഡ്, ഉച്ചയ്ക്ക് 12-ന് പുതുക്ക്, 12.30-ന് പടന്നക്കാട്, ഒന്നിന്, ഐങ്ങോത്ത്, 1.30-ന് കൊവ്വൽ സറ്റോർ, 2.30-ന് കാഞ്ഞങ്ങാട് സൗത്, വൈകിട്ട് മൂന്നിന് പടിഞ്ഞാർ, 3.30-ന് കളിയങ്കാൽ, നാലിന് ആറങ്ങാടിയിൽ സമാപിക്കും.
Keywords: Kanhangad, Kasaragod, News, Kerala, Politics, UDF, Congress, Niyamasabha-Election-2021, PV Suresh in coastal areas seeking support for change in Kanhangad.