രാഷ്ട്രീയ പ്രചാരണത്തിനായി ആചാര സ്ഥാനികരെ അവഹേളിച്ചതിനെതിരെ പ്രതിഷേധമുയരുന്നു; വിശ്വാസികൾ രംഗത്ത് വരണമെന്ന് തീയ്യക്ഷേമസഭ
Apr 13, 2021, 12:37 IST
നീലേശ്വരം: (www.kasargodvartha.com 13.04.2021) രാഷ്ട്രീയ പ്രചാരണത്തിനായി ആചാരസ്ഥാനികരെ അവഹേളിച്ചതിനെതിരെ പ്രതിഷേധമുയരുന്നു. ഇതിനെതിരെ വിശ്വാസികൾ രംഗത്ത് വരണമെന്ന് തീയ്യക്ഷേമസഭ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രചാരണത്തിനായി ആചാരസ്ഥാനികരുടെ വേഷം കെട്ടിക്കൊണ്ട് കോമരങ്ങളെയും വെളിച്ചപ്പാടന്മാരെയും അവഹേളിച്ചു കൊണ്ട് നടന്ന പരിപാടി അന്തസുള്ള രാഷ്ട്രീയപ്രവർത്തനമല്ലെന്നും സമൂഹത്തിൽ ഇന്ന് നിലനിന്നു പോരുന്ന ആരാധനാരീതികളെ ആദരിക്കാനുള്ള സാമാന്യമര്യാദയെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാർടികളിൽ നിന്നും ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മലബാറിലെ ആരാധനാരീതികളെയും ക്ഷേത്രേശന്മാരെയും അവഹേളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയ പാർടികൾ വിട്ടുനിൽക്കണമെന്നും കോമരത്തിന്റെ വേഷം ധരിച്ച് ആചാരസ്ഥാനികരെ അവഹേളിച്ചു നടന്ന രാഷ്ട്രീയപ്രചാരണപരിപാടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത് മാന്യമായ രാഷ്ട്രീയ പ്രവർത്തനമല്ല എന്നും തീയ്യക്ഷേമസഭ വ്യക്തമാക്കി.
മലബാറിലെ സമൂഹവും സമുദായങ്ങളും ദേവതയുടെ പ്രതിരൂപമായാണ് കോമരങ്ങളെയും വെളിച്ചപ്പാടന്മാരെയും കാണുന്നത്. കോമരങ്ങളുടെ വേഷം കെട്ടി അവരെ അപഹാസ്യരാക്കിയും അസഭ്യം പറഞ്ഞും രാഷ്ട്രീയപ്രചരണം നടത്തുന്നവർ മലബാറിലെ ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുകയാണ് ചെയ്തത്. അധികാരത്തിനും ജനസേവനത്തിനും വേണ്ടി പ്രയത്നിക്കുന്ന രാഷ്ട്രീയ പാർടികൾ ജനവികാരം മാനിക്കാനും ജനവിഭാഗങ്ങളുടെ വിശ്വാസത്തെ അപമാനിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും തീയ്യക്ഷേമസഭ ആവശ്യപ്പെട്ടു. ആചാര സ്ഥാനികരെ അവഹേളിച്ചവർക്കെതിരെ മുഴുവൻ സമുദായ സംഘടനകളും ക്ഷേത്രം കമിറ്റികളും വിശ്വാസി സമൂഹവും ശക്തമായി പ്രതിഷേധവുമായി രംഗത്ത് വരണമെന്നും സംഘടന ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയിലാണ് ആചാരസ്ഥാനികരെ അപമാനിച്ചുകൊണ്ട് രാഷ്ട്രീയ പ്രചാരണപരിപാടി നടന്നത്. വാർത്താസമ്മേളനത്തിൽ തീയ്യക്ഷേമസഭ സംസ്ഥാന കമിറ്റി ജനറൽ കൺവീനർ വിനോദൻ തുരുത്തി, വൈസ് ചെയർമാൻ സൂരജ് തലക്കോടൻ, മോഹനൻ കുന്നത്ത്, ദാമോദരൻ തമ്പുരാൻ വളപ്പിൽ, ഷാജി നീലേശ്വരം തുടങ്ങിയവർ സംബന്ധിച്ചു.
< !- START disable copy paste -->

Keywords: Nileshwaram, Kasaragod, Kerala, Top-Headlines, Protest, Politics, Campaign, Protests erupt over insulting ritual locals for political campaigning.