Protest | ഫാസിസത്തിനെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് മുസ്ത്വഫ പാലേരി; ബാബരി ദിനത്തില്‍ എസ്ഡിപിഐ സായാഹ്ന ധര്‍ണ നടത്തി
Dec 6, 2022, 21:33 IST
കാസര്‍കോട്: (www.kasargodvartha.com) രാജ്യത്തെ പൈതൃകങ്ങളെ ഇല്ലാതാക്കിയും വംശീയ വിദ്വേഷം പരത്തി ജനങ്ങളെ തമ്മിലടിപ്പിച്ചും മുന്നേറികൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിഅംഗം മുസ്ത്വഫ പാലേരി പറഞ്ഞു.
നോട് നിരോധനം, ജിഎസ്ടി തുടങ്ങി വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ ഫാസിസ്റ്റ് ഭരണകൂടം രാജ്യ സമ്പദ്ഘടനയുടെ നട്ടെല്ല് തകര്‍ത്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ക്രമാതീതമായി വര്‍ധിക്കുന്നു വിദ്വേഷംപ്രചരിപ്പിച്ച് ഇതിനെയൊക്കെ മറപിടിക്കുകയായാണ്. ഭരണഘടയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിപ്പിച്ച് ഫാസിസത്തെ പ്രതിരോധിക്കാം എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാടം, നജ്മ റശീദ്, സവാദ് സിഎ, ആശിഫ് ടിഐ, ഹമീദ് ഹൊസങ്കടി, അഹ്മദ് ചൗക്കി, മുഹമ്മദ് കരിമ്പളം തുടങ്ങിയവര്‍ സംസാരിച്ചു. ഇഖ്ബാല്‍ ഹൊസങ്കടി, ഖമറുല്‍ ഹസീന, മുനീര്‍ എഎച് തുടങ്ങിയവര്‍ സംബന്ധിച്ചു

Keywords: Latest-News, Kerala, Kasaragod, Top-Headlines, Protest, Political-News, Politics, SDPI, SDPI held protest.
< !- START disable copy paste -->