Police FIR | എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്: 50 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Oct 7, 2022, 19:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) പുതിയകോട്ടയില്‍ രണ്ട് വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് മാര്‍ച് നടത്തിയ 50ഓളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബശീര്‍ വെള്ളിക്കോത്ത്, മുസ്തഫ തായന്നൂര്‍, എല്‍ പി ശംസാദ്, കെ മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ കൊളവയല്‍, അബ്ദുല്‍ ജലീല്, കെ കെ സിദ്ദീഖ്, എം മുഹമ്മദ് കുഞ്ഞി, എം വി ശംസുദ്ദീന്‍, ഖദീജ ഹമീദ്, സി എച് സുബൈദ, പി ഇര്‍ശാദ്, അബ്ദുര്‍ റഹ്മാന്‍, എന്‍ എ മുഹമ്മദ്, സി കെ റമീസ് എന്നിവര്‍ക്കും കണ്ടാല്‍ അറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അമ്മയും കുഞ്ഞും ആശുപത്രി പ്രവര്‍ത്തപ്പിക്കാതെ അടഞ്ഞുകിടക്കുന്നുവെന്നാണ് പരാതി. ഇതിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി ആശുപത്രിയിലേക്ക് മാര്‍ച് നടത്തിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് എംഎല്‍എയുടെ ഓഫീസിലേക്കാണ് മാര്‍ച് നയിച്ചത്.
പൊലീസിന്റെ വിലക്ക് ലംഘിച്ചതിനും മാര്‍ഗ തടസം സൃഷ്ടിച്ചതിനുമാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. എംഎല്‍എ ഓഫീസിന്റെ 100 മീറ്റര്‍ അകലെ വെച്ച് മാര്‍ച് പൊലീസ് തടഞ്ഞിരുന്നു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Police, March, Protest, MLA, E.Chandrashekharan-MLA, Muslim-league, Political-News, Politics, Protest March to MLA's office: Police booked.
< !- START disable copy paste -->