Protest | കാസർകോട് നഗരസഭയുടെ പദ്ധതി നിർവഹണത്തിൻ്റെ ഭാഗമായ വർകിംഗ് ഗ്രൂപ് യോഗം ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി

● ബിജെപി, ലീഗ് കൗൺസിലർമാർ തമ്മിൽ വാക് തർക്കം
● വാർഷിക പദ്ധതിയിൽ തുക ചിലവഴിച്ചില്ലെന്ന് ആരോപണം
● 23 കോടി രൂപയുടെ പദ്ധതികളിൽ 60% തുക ചിലവഴിച്ചില്ലെന്നും ബിജെപി
കാസർകോട്: (KasargodVartha) നഗരസഭയുടെ പദ്ധതി നിർവഹണത്തിൻ്റെ ഭാഗമായ വർകിംഗ് ഗ്രൂപ് യോഗം പ്രതിപക്ഷമായ ബിജെപിയുടെ പ്രതിഷേധത്തെ തുടർന്ന് അലങ്കോലമായി. കാസർകോട് നഗരസഭ ടൗൺ ഹോളിലെ ഡൈനിംഗ് ഹോളിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം യോഗം നടന്നത്.
ബിജെപി നേതാവ് പി രമേശിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലീഗ് കൗൺസിലർമാരും ബി ജെ പി കൗൺസിലർമാരും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു .
2024-2025 വർഷത്തെ വാർഷിക പദ്ധതിയിൽ 20 ശതമാനം തുക പോലും ചിലവഴിക്കാൻ കഴിഞ്ഞില്ലെന്ന് പി രമേശ് ആരോപിച്ചു. 2023-2024 വർഷത്തെ സ്ഥിതിയും സമാനമാണ്. 60 ശതമാനം തുകയും ചിലവഴിക്കാതെ ബാക്കിയായിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് ലക്ഷം രൂപ വരുന്ന 23 കോടി രൂപയുടെ 460 പദ്ധതികളാണ് നടപ്പാക്കാൻ കഴിയാതെ പോയത്.
#KasaragodNews #BJPProtest #KeralaPolitics #DevelopmentIssues #MunicipalityNews #CivicMatters