city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

BJP leaders says | മധൂർ പഞ്ചായത് ഭരണസമിതിക്കെതിരെയുള്ള സിപിഎം പ്രതിഷേധം സംസ്ഥാന സർകാരിന്റെ കെടുകാര്യസ്ഥത മറച്ചുപിടിക്കാൻ വേണ്ടിയെന്ന് ബിജെപി

കാസർകോട്: (www.kasargodvartha.com) സംസ്ഥാന സർകാരിന്റെ കെടുകാര്യസ്ഥത മറച്ചുപിടിക്കാൻ വേണ്ടിയാണ് ജൂലൈ 12ലെ മധൂർ പഞ്ചായത് ഭരണസമിതി യോഗം സിപിഎം ജനപ്രതിനിധികൾ അലങ്കോലപ്പെടുത്തുവാൻ ശ്രമിച്ചതെന്ന് ബിജെപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായതിന് 2022-2023 വാർഷിക പദ്ധതിയില്‍ റോഡ് നിർമാണത്തിന് വേണ്ടി സർകാർ അനുവദിച്ച 1,87,45,000 രൂപ വെട്ടിച്ചുരുക്കി സർകാരിൻറെ പുതിയ മാർഗ നിർദേശ പ്രകാരം 56,73,000 രൂപയാക്കി കുറച്ചു.
     
BJP leaders says | മധൂർ പഞ്ചായത് ഭരണസമിതിക്കെതിരെയുള്ള സിപിഎം പ്രതിഷേധം സംസ്ഥാന സർകാരിന്റെ കെടുകാര്യസ്ഥത മറച്ചുപിടിക്കാൻ വേണ്ടിയെന്ന് ബിജെപി

രൂപീകരണം മുതല്‍ ബിജെപി ഭരിക്കുന്ന പഞ്ചായത് ആയതുകൊണ്ടാണ് സിപിഎമിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർകാർ മധൂരിനെ അവഗണിക്കുന്നത്. 42 വർഷങ്ങളായി ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റി സ്വജനപക്ഷപാതമില്ലാതെ, അഴിമതി രഹിതമായ ഭരണം നിലനിര്‍ത്തി മധൂർ പഞ്ചായതിൽ നടന്നുകൊണ്ടിരിക്കുന്ന ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ കളങ്കപ്പെടുത്തി ബിജെപി ഭരണത്തെ ജനങ്ങളുടെ മുമ്പിൽ താറടിച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ഈ തരത്തിലുളള പൊറാട്ട് നാടകം സിപിഎം ജനപ്രതിനിധികൾ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.



വാർത്താസമ്മേളനത്തിൽ മധൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വികസന സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണ സൂര്‍ളു, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, ജന. സെക്രടറിമാരായ സുകുമാര്‍ കുദ്രേപാടി, ഗുരുപ്രസാദ് പ്രഭു, മധൂര്‍ പഞ്ചായത് ഈസ്റ്റ്, വെസ്റ്റ് പ്രസിഡന്റുമാരായ രവീന്ദ്രറൈ, ചന്ദ്രഹാസ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press Meet, Video, BJP, CPM, Political party, Politics, Conference, Madhur, Panchayath, Government, Protest, Madhur Panchayath, Protest at Madhur Panchayath: BJP against CPM.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia