രാജ്യത്ത് പൗരത്വ ബില്‍ കത്തുമ്പോള്‍ കാസര്‍കോട്ടും വ്യാപക പ്രതിഷേധം
Dec 13, 2019, 21:34 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2019) പൗരത്വ ഭേദഗതി ബില്‍ ഇരുസഭകളിലും പാസായതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേരളത്തില്‍ പലയിടത്തും വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രകടനങ്ങളും പ്രതീകാത്മക ബില്‍ കത്തിക്കല്‍ പ്രതിഷേധങ്ങളും അരങ്ങേറി. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പള്ളികളില്‍ പൗരത്വ ഭേദഗതി ബില്ലിനെ അപലപിച്ചും പ്രത്യാഘാതങ്ങളെ കുറിച്ചും പ്രഭാഷണങ്ങളും നടന്നു.
കാസര്‍കോട് മാലിക് ദീനാര്‍ പള്ളിയിലടക്കം പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് ഉദ്ബോധനമുണ്ടായി. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായ സാഹചര്യത്തില്‍ പ്രാര്‍ത്ഥന കൈവിടരുതെന്നും വിശ്വാസിയുടെ ആയുധമാണ് പ്രാര്‍ത്ഥനയെന്നും മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന ജനകീയപ്രക്ഷോഭം വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച ചട്ടഞ്ചാലില്‍ എസ് വൈ എസ് ഉദുമ സോണിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പ്രകടനം നടന്നു. മുദ്രാവാക്യം വിളികളുമായി കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമടക്കം നിരവധി പേര് അണിനിരന്നു.
ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും എന്നും നിലനില്‍ക്കേണ്ടതുണ്ടെന്നും അതിന് തുരങ്കം വെക്കുന്ന നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കളനാട് ഹൈദ്രോസ് ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോഴിത്തിടീല് പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കുന്നില്‍, ട്രഷറര്‍ ഷരീഫ് അച്ചു, യുഎഇ - ഖത്വര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഖത്വീബ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രാര്‍ത്ഥന നടത്തി.
സിപിഎം കാസര്‍കോട്, കുമ്പള, ഉദുമ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു.
എസ് കെ എസ് എസ് എഫ് പള്ളങ്കോട് ശാഖാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. എംഎസ്എഫ് മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് യൂണിറ്റ് കമ്മിറ്റി പ്രതീകാത്മക ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. ഉപ്പളയില്‍ യുണൈറ്റഡ് നയാ ബസാറിന്റയും നാട്ടുകരുടെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് നയാബസാറില്‍ നിന്ന് ആരംഭിച്ച് ഉപ്പള ടൗണില്‍ സമാപിച്ചു.

പൗരത്വ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത് മുതല്‍ തന്നെ വടക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ആളുകള്‍ തെരുവിലിറങ്ങിയതോടെ അവിടങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kerala, kasaragod, news, Politics, Political party, internet, Protest against Citizenship amendment Bill