city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | പൊലീസ് ലാതിചാര്‍ജിനിടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് തലയ്ക്കടിയേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം; ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നേതാക്കള്‍; പിന്തുണയുമായി ഘടകകക്ഷികളും

കാസര്‍കോട്: (www.kasargodvartha.com) കോണ്‍ഗ്രസിന്റെ എസ് പി ഓഫീസ് മാര്‍ചിനിടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് പൊലീസ് ലാതിചാര്‍ജില്‍ തലയ്ക്കടിയേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പി കെ ഫൈസലിനെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു.
        
Protest | പൊലീസ് ലാതിചാര്‍ജിനിടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് തലയ്ക്കടിയേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം; ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നേതാക്കള്‍; പിന്തുണയുമായി ഘടകകക്ഷികളും

ഉരുക്കു മുഷ്ടികള്‍ കൊണ്ട് കീഴ്പ്പെടുത്താന്‍ ആവില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

എസ് പി ഓഫീസ് മാര്‍ചില്‍ പി കെ ഫൈസലിനെ ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിക്കുന്നതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ഉരുക്കു മുഷ്ടികള്‍ കൊണ്ട്, പോരാട്ട വീര്യമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കീഴ്പ്പെടുത്താന്‍ ആവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിച്ചമര്‍ത്താമെന്ന ഹുങ്ക് ഒരിക്കലും നടക്കില്ലെന്ന് എന്‍ എ നെല്ലിക്കുന്ന്

സര്‍കാരിന്റെ ജനാധിപത്യ ധ്വംസനത്തിനും കൊള്ളരുതായ്മക്കുമെതിരെ നടത്തുന്ന സമരങ്ങളെ മര്‍ദന മുറകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന ഹുങ്ക് ഒരിക്കലും കേരളത്തില്‍ നടക്കില്ലെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. രാഷ്ട്രീയ പാര്‍ടികള്‍ സംഘടിപ്പിക്കുന്ന മാര്‍ചുകളില്‍ സംഘര്‍ഷമുണ്ടാകുന്നത് പുതിയ അനുഭവമല്ല. ഒരിക്കലും നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് കരുതിയ സംഘര്‍ഷ നിമിഷങ്ങളില്‍ പോലും കാസര്‍കോട്ടെ സമരമുഖത്ത് ചോര വീഴാതിരുന്നത് പൊലീസും സമരക്കാരും കാണിച്ച സഹിഷ്ണുതയുടെയും ആത്മസംയമനത്തിന്റെയും ഭാഗമായിട്ടാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ് പി ഓഫീസിലേക്ക് മാര്‍ച് നടത്തിയപ്പോള്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ടാകാം. ആ ഘട്ടത്തില്‍ ഒരു നേതാവിന്റെ ഉത്തരവാദിത്തമെന്ന നിലയില്‍ ഇരുഭാഗത്തും പ്രകോപനം ഒഴിവാക്കി സമാധാനം സൃഷ്ടിക്കാന്‍ ഇടപ്പെട്ട ഡിസിസി പ്രസിഡന്റിനെ ക്രൂരമായി മര്‍ദിച്ചത് നീതീകരിക്കാവുന്നതല്ല. പികെ ഫൈസല്‍ പൊലീസിന്റെ അടി കൊണ്ട് തലയില്‍ നിന്ന് രക്തം ചോര്‍ന്ന് ആശുപത്രിയിലാണ്. ഈ കടുംകൈ പൊലീസ് ചെയ്തു കൂടായിരുന്നു. ഏത് പ്രകോപിത സാഹചര്യത്തിലും സമാധാനം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാസര്‍കോട്ടെ രാഷ്ട്രീയ നേതാക്കന്മാരെ പൈശാചികമായി കൈക്കാര്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ തീരുമാനത്തില്‍ നിന്നും പിറകോട്ടു പോകലാണ് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
      
Protest | പൊലീസ് ലാതിചാര്‍ജിനിടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് തലയ്ക്കടിയേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം; ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നേതാക്കള്‍; പിന്തുണയുമായി ഘടകകക്ഷികളും

ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നേതാക്കള്‍

ആശുപത്രിയില്‍ കഴിയുന്ന പി കെ ഫൈസലിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, എകെഎം അശ്റഫ് എംഎല്‍എ, ആര്‍ എസ് പി ജില്ലാ സെക്രടറി ഹരീഷ് ബി നമ്പ്യാര്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ഡി സി സി സെക്രടറി സുരേഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.
       
Protest | പൊലീസ് ലാതിചാര്‍ജിനിടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് തലയ്ക്കടിയേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം; ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നേതാക്കള്‍; പിന്തുണയുമായി ഘടകകക്ഷികളും

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ അബ്ദുര്‍ റഹ്മാന്‍

സര്‍കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരെയും നടക്കുന്ന സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം നടക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി അടിച്ച് പരുക്കേല്‍പിച്ച പൊലീസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെ ക്രൂരമായി മര്‍ദിച്ച് തല തല്ലി തകര്‍ത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
              
Protest | പൊലീസ് ലാതിചാര്‍ജിനിടെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് തലയ്ക്കടിയേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം; ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് നേതാക്കള്‍; പിന്തുണയുമായി ഘടകകക്ഷികളും

Keywords:  DCC, Congress, Rajmohan Unnithan, Kerala Police, Kerala News, Kasaragod News, Political News, Politics, Kasaragod Politics, Protest against attack on DCC President PK Faisal.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia