city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UCC | ഏകീകൃത സിവില്‍ കോഡിനെതിരെ ജനകീയ സദസ് ജൂലൈ 30ന് കാസര്‍കോട്ട്; എം എ ബേബി ഉദ്ഘാടനം ചെയ്യും; വിവിധ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ സംബന്ധിക്കുമെന്ന് എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: (www.kasargodvartha.com) ഏകീകൃത സിവില്‍ കോഡിനെതിരെ ജനകീയ സദസ് ജൂലൈ 30ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് ടൗണ്‍ഹോളില്‍ നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സിപിഎം സെമിനാറില്‍ പങ്കെടുത്ത എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
          
UCC | ഏകീകൃത സിവില്‍ കോഡിനെതിരെ ജനകീയ സദസ് ജൂലൈ 30ന് കാസര്‍കോട്ട്; എം എ ബേബി ഉദ്ഘാടനം ചെയ്യും; വിവിധ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ സംബന്ധിക്കുമെന്ന് എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍

ഏകീകൃത സിവില്‍ കോഡിലൂടെ 2024 ലെ തിരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമത്വത്തെ തകര്‍ക്കലും ഭിന്നിപ്പും വര്‍ഗീയ ധ്രുവീകരണവുമാണ് അതിന്റെ പിന്നിലെ അജന്‍ഡ. ഏകീകൃത സിവില്‍ കോഡിനെ ഒരു രാഷ്ട്രീയ ആയുധമായാണ് കേന്ദ്ര സര്‍കാര്‍ കാണുന്നത്. യുസിസി നടപ്പിലാക്കിയാല്‍ മത നിരപേക്ഷ ഇന്‍ഡ്യ ഇല്ലാതാവും. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള പോക്കാണത്.
ഇന്‍ഡ്യ ഇന്നത്തെ നിലയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ഭാരതീയര്‍ ഈ നീക്കത്തെ ചെറുക്കണം.


വിപുലമായ ഐക്യനിര വളര്‍ത്തിയെടുക്കണം. വൈജാത്യങ്ങളും ബഹുസ്വരതയുമാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. ഭരണഘടന നമുക്കത് ഉറപ്പ് നല്‍കുന്നു. ഇതിന് വിരുദ്ധമാണ് മോദി സര്‍കാരിന്റെ ഈ നീക്കം. ഏകീകൃത സിവില്‍ കോഡിലൂടെ ഇവര്‍ മുന്നോട്ട് വെക്കുന്ന ഏകീകരണമെന്നത് മത-ജാതി-വംശീയ വിഭാഗങ്ങളുടെ വ്യത്യസ്തമായ ആചാരാനുഷ്ഠാനത്തെ തകര്‍ക്കുക എന്നതാണ്. ഇതിന് പിന്നില്‍ തീവ്ര വര്‍ഗീയത നടപ്പിലാക്കുകയെന്നതാണ്. ഗോത്ര വിഭാഗം ക്രൈസ്തവര്‍, പാഴ്സികള്‍ എന്നിവരെ ഒഴിവാക്കുമെന്ന് പറയുന്നു. ഇത് ഹിന്ദു മുസ്ലീം വിഭാഗീയത സൃഷ്ടിക്കലിലേക്കാണ് അത്യന്തികമായി ചെന്നെത്തുക.
      
UCC | ഏകീകൃത സിവില്‍ കോഡിനെതിരെ ജനകീയ സദസ് ജൂലൈ 30ന് കാസര്‍കോട്ട്; എം എ ബേബി ഉദ്ഘാടനം ചെയ്യും; വിവിധ മത, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ സംബന്ധിക്കുമെന്ന് എംവി ബാലകൃഷ്ണന്‍ മാസ്റ്റര്‍

ഗോ സംരക്ഷണ നിയമം, പൗരത്വ നിയമ ഭേദഗതി, ലൗ ജിഹാദ് എല്ലാം ഈ ലക്ഷ്യത്തിനാണ്. മൂന്ന് മാസക്കാലമായി മണിപ്പൂര്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോഴും ഭരണകൂടം മൗനം നടിക്കുന്നത് ഇതേ ലക്ഷ്യത്തിനാണ്. ഈ ദുഷ്ടലാക്ക് മനസിലാക്കി പ്രതിരോധിക്കാന്‍ കഴിയണം. റോം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിക്കുന്ന സമീപനം സ്വീകരിക്കുന്നത് അലംഭാവമാണ്. രാജ്യത്തിന്റെ വൈവിധ്യവും നാനാത്വവും ബഹുസ്വരതയും ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയങ്ങളെ ചെറുത്ത് തോല്‍പിക്കാനുള്ള ഏകോപിത ശ്രമം നടത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ സദസ് സംഘാടക സമിതി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Uniform Civil Code, LDF, MA Baby, Manipur Violence, Kerala News, Kasaragod News, Politics, Political News, Programme against Uniform Civil Code on July 30.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia