Win | വയനാട്ടിൽ പ്രിയങ്ക വലിയ ഭൂരിപക്ഷത്തിലേക്ക്; പാലക്കാട് രാഹുലിന്റെയും ചേലക്കരയിൽ പ്രദീപിന്റെയും തേരോട്ടം
● പ്രിയങ്ക ഗാന്ധിയുടെ ലീഡ് 210,353 ലെത്തി.
● പോസ്റ്റല്‍ വോട്ടുകളിലും മുന്നിലായിരുന്നു.
● നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ്.
പാലക്കാട്: (KasargodVartha) ഉപതിരഞ്ഞെടുപ്പുകളുടെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി (Priyanka Gandhi) വലിയ ഭൂരിപക്ഷത്തിലേക്ക്. പാലക്കാട് നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപും മുന്നേറുന്നു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 210,353 ലെത്തി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ പ്രിയങ്കയായിരുന്നു മുന്നില്‍. നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
ആവേശം നിറഞ്ഞ പാലക്കാട് ഏറ്റവും ഒടുവിൽ 1388 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിനുള്ളത്. ആദ്യ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തായപ്പോൾ നേരിയ ഭൂരിപക്ഷം മാത്രമുണ്ടാണ്ടായിരുന്ന കൃഷ്ണകുമാറിനെ മൂന്നാം റൗണ്ടിലെത്തിയതോടെ രാഹുൽ മറികടക്കുകയായിരുന്നു. പാലക്കാട് തപാൽ വോട്ടിൽ യുഡിഎഫ് 53 വോട്ടിന് മുന്നിലെത്തിയതും ശ്രദ്ധേയമായി.
ചേലക്കരയിൽ എൽഡിഎഫ് വിജയമുറപ്പിച്ചിരിക്കുകയാണ്. യു ആർ പ്രദീപ് 9017 വോട്ടിന്റെ ലീഡാണ് നേടിയത്. ആറാം റൗണ്ട് പൂർത്തിയായപ്പോൾ യു ആര്‍ പ്രദീപ് (സിപിഎം) - 32528, രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) - 23511 കെ ബാലകൃഷ്ണന്‍ (ബിജെപി) - 13590, പി വി അൻവറിന്റെ ഡിഎംകെ സ്വതന്ത്രൻ എന്‍ കെ സുധീര്‍ 2097 എന്നിങ്ങനെയാണ് വോട്ട് നില.
#KeralaBypolls #Wayanad #Palakkad #Chelakkara #PriyankaGandhi #RahulGandhi #UDF #LDF #KeralaPolitics