city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Order | മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ നെല്‍വയലിലേക്ക് അനധികൃതമായി നിര്‍മിച്ചെന്ന് പരാതി ഉയര്‍ന്ന റോഡ് പൊളിച്ചുമാറ്റാന്‍ പ്രിന്‍സിപല്‍ സെക്രടറിയുടെ ഉത്തരവ്; നടപടി വിജിലന്‍സ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍; ഭരണസമിതി യോഗത്തില്‍ വാഗ്വാദം; ചൊവ്വാഴ്ച വീണ്ടും അടിയന്തിര യോഗം

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായതിലെ അക്കരകൊല്ലമ്മ നെല്‍വയല്‍ നികത്തി അനധികൃതമായി നിര്‍മിച്ചെന്ന് ആരോപണമുള്ള റോഡ് പൊളിച്ചുമാറ്റാന്‍ പ്രിന്‍സിപല്‍ സെക്രടറി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഐഎന്‍എല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നെല്‍വയലിലേക്ക് നിര്‍മിച്ച റോഡ് പൊളിച്ചുമാറ്റാന്‍ പ്രിന്‍സിപല്‍ സെക്രടറി ഉത്തരവായിരിക്കുന്നത്.
      
Order | മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ നെല്‍വയലിലേക്ക് അനധികൃതമായി നിര്‍മിച്ചെന്ന് പരാതി ഉയര്‍ന്ന റോഡ് പൊളിച്ചുമാറ്റാന്‍ പ്രിന്‍സിപല്‍ സെക്രടറിയുടെ ഉത്തരവ്; നടപടി വിജിലന്‍സ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍; ഭരണസമിതി യോഗത്തില്‍ വാഗ്വാദം; ചൊവ്വാഴ്ച വീണ്ടും അടിയന്തിര യോഗം

കഴിഞ്ഞമാസം 29നാണ് ആര്‍ ബി 2/133/2023/ തസ്വഭവ കത്തിന്റെ അടിസ്ഥാനത്തില്‍ റോഡ് പൊളിച്ചുനീക്കാന്‍ പഞ്ചായത് സെക്രടറിക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഭരണസമിതി തീരുമാനം രേഖപ്പെടുത്തുന്നതിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേര്‍ന്ന യോഗത്തില്‍ റോഡ് നിലനിര്‍ത്തണമെന്ന് ഭരണക്ഷിയായ മുസ്ലിം ലീഗ്, പ്രതിപക്ഷമായ സിപിഎം, എസ് ഡി പി ഐ പാര്‍ടികള്‍ നിലപാട് എടുത്തപ്പോള്‍ ഐ എന്‍ എലും പിന്നീട് ബിജെപി അംഗങ്ങളും പ്രിന്‍സിപല്‍ സെക്രടറിയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് വാദിച്ചു.

പ്രിന്‍സിപല്‍ സെക്രടറിയുടെ നിര്‍ദേശം നടപ്പിലാക്കേണ്ടത് പഞ്ചായത് സെക്രടറിയാണ്. ഇക്കാര്യത്തില്‍ ഭരണസമിതിക്ക് കാര്യമായ റോളൊന്നും ഇല്ലെന്നാണ് റോഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുന്ന ഐഎന്‍എല്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ ഭാഗത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന റോഡ് നിലനിര്‍ത്താന്‍ സര്‍കാരിലേക്ക് കത്തെഴുതണമെന്നാണ് റോഡ് വേണമെന്ന് ആവശ്യപ്പെടുന്ന കക്ഷികള്‍ വാദിച്ചത്.

എംഎല്‍എ തുക ഉപയോഗിച്ച് ബ്ലോക് പഞ്ചായതാണ് അക്കരകൊല്ലമ്മ വയലിലേക്ക് പുറമ്പോക്ക് ഭൂമിയിലൂടെ റോഡ് നിര്‍മിച്ചത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത്, കൃഷി ഭൂമിയായി സംരക്ഷിക്കേണ്ട സ്ഥലങ്ങള്‍ തരം മാറ്റി മണ്ണിട്ട് നികത്തുന്നത് തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പെടുത്തി സംരക്ഷിക്കണമെന്നുമാണ് പ്രിന്‍സിപല്‍ സെക്രടറിയുടെ കത്തില്‍ പറയുന്നത്.
          
Order | മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതില്‍ നെല്‍വയലിലേക്ക് അനധികൃതമായി നിര്‍മിച്ചെന്ന് പരാതി ഉയര്‍ന്ന റോഡ് പൊളിച്ചുമാറ്റാന്‍ പ്രിന്‍സിപല്‍ സെക്രടറിയുടെ ഉത്തരവ്; നടപടി വിജിലന്‍സ് റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍; ഭരണസമിതി യോഗത്തില്‍ വാഗ്വാദം; ചൊവ്വാഴ്ച വീണ്ടും അടിയന്തിര യോഗം

കൃഷി ഭൂമി മണ്ണിട്ട് നികത്തുന്നത് തടയുന്നതിന് വയലിലൂടെ നിര്‍മിച്ച താത്കാലിക റോഡ് വാണിജ്യ താത്പര്യം മുന്‍ നിറുത്തി നിര്‍മിച്ചതായായാണ് വിജിലന്‍സിന്റെ റിപോര്‍ടില്‍ പറയുന്നത്. ഇത് പൂര്‍വ സ്ഥിതിയിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനാണ് പ്രിന്‍സിപല്‍ സെക്രടറിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. പ്രിന്‍സിപല്‍ സെക്രടറിയുടെ ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതി നല്‍കിയ എന്‍വൈഎല്‍ പ്രവര്‍ത്തകന്‍ നൗശാദ് ബള്ളീര്‍ വ്യക്തമാക്കി.

ചിലരുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടേക്ക് റോഡ് നിര്‍മിച്ചതെന്നും വയല്‍ ഭൂമി മണ്ണിട്ട് നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ശ്രമമെന്നും ഇത് എന്ത് വില കൊടുത്തും തടയുമെന്നും പരാതിക്കാരന്‍ പറയുന്നു. നേരത്തെ പഞ്ചായതിന്റെ തനത് തുക ഉപയോഗിച്ച് ഇതിന് സമീപത്തെ തോടിന് കാര്‍ഷിക ഭിത്തി നിര്‍മിച്ചതും വിവാദമായിരുന്നു. ഒന്നോ രണ്ടോ ആളുകളുടെ താത്പര്യത്തിന് വേണ്ടി ഇവിടെ കൃഷി ഭൂമി നികത്തപ്പെടുകയാണെന്നും നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. സമീപത്തെ മറ്റ് കയ്യേറ്റങ്ങള്‍ക്കെതിരെ പഞ്ചായത് അസിസ്റ്റന്റ് എന്‍ജിനീയറുടെ റിപോര്‍ട് ലഭിച്ചാലുടന്‍ നോടീസ് നല്‍കുമെന്ന് പഞ്ചായത് സെക്രടറി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Principal Secretary, Mogral Puthur, Political News, Kerala News, Kasaragod News, Malayalam News, Principal Secretary's order to demolish illegally constructed road.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia