പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും കാസര്‍കോട്ടെത്തുന്നു
Jul 26, 2018, 18:39 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2018) പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും കാസര്‍കോട്ടെത്തുന്നു. ഡിസംബറില്‍ നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടനിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രിയെത്തുമെന്നാണ് കേന്ദ്രീയ വിദ്യാലയ സങ്കേതന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ബന്ധപ്പെട്ടവര്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ പത്തനംതിട്ട ചെന്നീര്‍ക്കര, കൊല്ലം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിട ഉദ്ഘാടന പരിപാടിയിലും പ്രധാന മന്ത്രി സംബന്ധിക്കും. കോട്ടയം കടുത്തുരുത്തി, പയ്യന്നൂര്‍ പെരിങ്ങോം സിആര്‍പിഎഫ്, കൊച്ചി എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
ഇതുസംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ കേന്ദ്രീയ വിദ്യാലയം റീജിയണല്‍ അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്. നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി നാഷണല്‍ പ്രൊജക്റ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് കെവിഎസിന്റ ഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ നിന്നും ജൂലൈ 16നാണ് ഉത്തരവ് ലഭിച്ചത്.
നേരത്തെ 2016 മെയ് എട്ടിന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് പ്രധാനമന്ത്രി കാസര്‍കോട്ടെത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് നരേന്ദ്രമോഡി കാസര്‍കോട്ടു വരുന്നത്. 2014 ഏപ്രില്‍ എട്ടിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കും മോഡി കാസര്‍കോട്ട് വന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Prime Minister, Top-Headlines, Narendra-Modi, Politics, Prime minister Narendra Modi comes to Kasaragod again
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Prime Minister, Top-Headlines, Narendra-Modi, Politics, Prime minister Narendra Modi comes to Kasaragod again
< !- START disable copy paste -->