city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pramila C Nayak | എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പ്രമീള സി നായക്

കാസര്‍കോട്: (www.kasargodvartha.com) എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതരോട് സംസ്ഥാന സര്‍കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി നായക് ആവശ്യപ്പെട്ടു. ബിജെപി സമ്പൂര്‍ണ ജില്ലാ കമിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയിലെ പതിനൊന്ന് പഞ്ചായതുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപട്ടികയിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ഉക്കിനടുക്കയിലെ സര്‍കാര്‍ മെഡികല്‍ കോളജിലും അതുപോലെ മറ്റ് ആശുപത്രികളിലും ലഭിച്ചുവന്നിരുന്ന ചികിത്സ നിര്‍ത്തിയിരിക്കുകയാണെന്നും പ്രമീള സി നായക് കൂട്ടിച്ചേര്‍ത്തു.
   
Pramila C Nayak | എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പ്രമീള സി നായക്

പുനരധിവാസ പ്രവര്‍ത്തനങ്ങളും നിലച്ചമട്ടാണ്. നിരവധി ആളുകള്‍ ദുരിത ബാധിത പട്ടികയില്‍ നിന്ന് പുറത്താണ്. ഈ തരത്തില്‍ നീതി നിഷേധിക്കുന്ന സര്‍കാര്‍ നടപടി അവസാനിപ്പിച്ച് ചികിത്സാ സൗകര്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രടറി അഡ്വ. കെ പി പ്രകാശ് ബാബു, ഉത്തരമേഖല സംഘടന സെക്രടറി ജി കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ സതീഷ് ചന്ദ്രഭണ്ഡാരി, അഡ്വ. വി ബാലകൃഷ്ണഷെട്ടി എന്നിവര്‍ സംസാരിച്ചു. എ വേലായുധന്‍ സ്വാഗതവും വിജയ്കുമാര്‍ റൈ നന്ദിയും പറഞ്ഞു.

Keywords: Kerala News, Malayalam News, Endosulfan, BJP, Pramila C Nayak , Kasaragod News, Politics, Political News, Pramila C Nayak says that end neglect of endosulfan sufferers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia