city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് കെ ചന്തു നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2017) പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് അലാമിപ്പള്ളി ലക്ഷ്മി നഗറിലെ കെ ചന്തു(92) നിര്യാതനായി. മൂന്ന് വര്‍ഷത്തിലേറെ കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന ചന്തു വ്യാഴാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവ് ജീവിതവും നയിച്ചു.

സോഷ്യലിസ്റ്റ് നേതാക്കളും മുന്‍മന്ത്രിമാരുമായ കെ ചന്ദ്രശേഖരന്‍, എന്‍ കെ ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലും സംഘടനാപ്രവര്‍ത്തനം നടത്തിയ ചന്തു പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി, നീലേശ്വരം വീവേര്‍സ് സഹകരണസംഘം ഡയരക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് കെ ചന്തു നിര്യാതനായി

ജനതാ പാര്‍ട്ടിയിലുണ്ടായ രൂക്ഷമായ ചേരിതിരിവില്‍ കര്‍ത്തമ്പു മേസ്തിരി വിഭാഗത്തോടൊപ്പം നിലയറപ്പിച്ച ചന്തുവും സഹപ്രവര്‍ത്തകരും ലക്ഷ്മി നഗറില്‍ ജനതാ കലാസമിതിയുടെ കെട്ടിട നിര്‍മ്മാണം സിപിഎം തടഞ്ഞതോടെ ബിജെപിയോട് അടുക്കുകയായിരുന്നു. സിപിഎമ്മിനെതിരെ കോണ്‍ഗ്രസിന്റെ സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചന്തുവും സഹപ്രവര്‍ത്തകരും ബിജെപി സഹായം തേടുകയും ജനതകലാസമിതിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.

സിപിഎമ്മിന്റെ എതിര്‍പ്പിനെ ചെറുക്കാന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മടിക്കൈ കമ്മാരന്‍ ലക്ഷ്മി നഗറില്‍ നേരിട്ട് നിലയുറപ്പിച്ചാണ് കൂളിയങ്കാല്‍-അലാമിപ്പള്ളി പാതക്കരികിലെ ലക്ഷ്മിനഗര്‍ ജനതകലാസമിതിയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രാഷ്ട്രീയ സംവാദത്തോടൊപ്പം പാചക കലയിലും അഗ്രഗണ്യനായിരുന്നു ചന്തു. നെയ്ത്തുതൊഴിലാളികള്‍ക്ക് വേണ്ടി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ചന്തു കുറച്ച് കാലം നെയ്ത്തു വ്യവസായ സ്ഥാപനങ്ങളില്‍ വീവിങ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു.

ഭാര്യ പരേതയായ എം ടി കല്ല്യാണി. മക്കള്‍: ദാമോദരന്‍ (റിട്ട.മാനേജര്‍ വേര്‍ഹൗസിങ് കോര്‍പ്പറേഷന്‍), ഇന്ദിര, ദിവാകരന്‍ (സെക്രട്ടറി, ഹൊസ്ദുര്‍ഗ് ദിനേശ് ബീഡി സഹകരണസംഘം), ലീല (തളിപ്പറമ്പ്), ലത(എല്‍ഐസി ഏജന്റ്, കാസര്‍കോട്), ദിനേശന്‍ (വിമുക്തഭടന്‍), ദയാനന്ദന്‍ (ദുബൈ), ഗീത (കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കണ്ണൂര്‍).

മരുമക്കള്‍: കെ ടി രതി, കെ വി മോഹനന്‍ (ബിസിനസ്, പാലക്കുന്ന്), ഡോ.രജിതറാണി (ഹോമിയോ മെഡിക്കല്‍ ഓഫീസര്‍), എം ജനാര്‍ദ്ദനന്‍(സ്റ്റാഫ്, തളിപ്പറമ്പ് കീഴാറ്റൂര്‍ ഗവ.എല്‍ പി സ്‌കൂള്‍), കെ പുരുഷോത്തമന്‍ ചെമ്പരിക്ക (എ എസ് ഐ, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, കാസര്‍കോട്), എസ് കെ ശാലിനി (ക്ലാര്‍ക്ക്, പള്ളിക്കര പഞ്ചായത്ത് ഓഫീസ്), അനിഷ (ദുബൈ), പി ബാലകൃഷ്ണന്‍ (ബിസിനസ്, ധര്‍മശാല). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞികൃഷ്ണന്‍.

Keywords:  Kerala, kasaragod, Kanhangad, news, Politics, Death, Obituary, Praja Socialist party former leader K Chandu passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia