പോളിംഗ് ഇതര തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു
Dec 2, 2020, 16:08 IST
കാസര്‍കോട്: (www.kasargodvartha.com 02.12.2020) തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും നിരീക്ഷകര്‍, സെക്ടറല്‍ ഓഫീസര്‍മാര്‍, മുനിസിപ്പാലിറ്റി ഓഫീസുകളിലെയും ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍ക്കും വരണാധികാരി, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കൂടി പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അനുവദിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. ഇതിനായി 15ാം നമ്പര്‍ ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കണം.
Keywords: Election, Local-Body-Election-2020, Politics, Political party, Poll, Election Duty, Postal Ballot, Postal ballots were also issued to those on non-polling election duty.