Congress Progress | സ്വാതന്ത്ര്യാനന്തരം ഒന്നും ഇല്ലാതിരുന്ന ഇന്ത്യയെ പുരോഗതിയിൽ എത്തിച്ചത് കോൺഗ്രസ് ഭരണമെന്ന് കെ സുധാകരൻ; ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

● 75 ലക്ഷം രൂപ ചെലവിലാണ് 12 സെൻ്റ് സ്ഥലത്ത് 4500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
● സംസ്ഥാനത്തെ തന്നെ മണ്ഡലം കമ്മിറ്റി ഓഫീസുകളിൽ വിസ്തൃതി കൊണ്ട് ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണിത്.
● നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.ആർ. വിദ്യാസാഗർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരുന്നു.
ഉദുമ: (KasargodVartha) സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒന്നും ഇല്ലാതിരുന്ന നമ്മുടെ നാടിനെ പുരോഗതിയിൽ എത്തിച്ചത് കോൺഗ്രസ് രാജ്യം ഭരിച്ചപ്പോഴാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. അരിയും, പണിയും, വിദ്യാഭ്യാസം പോലും നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നില്ല. അക്ഷരാഭ്യാസം നൽകാൻ സാധിക്കുന്ന അധ്യാപകർ പോലും ഉണ്ടായിരുന്നില്ല.
അങ്ങിനൊരേയൊരു നാട് ഇന്ന് ലോകത്തിലെ എണ്ണപ്പെട്ട രാഷ്ട്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഇതിന്‍റെ അവകാശികൾ കോൺഗ്രസ് മാത്രമാണെന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
75 ലക്ഷം രൂപ ചെലവിലാണ് 12 സെൻ്റ് സ്ഥലത്ത് 4500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ മണ്ഡലം കമ്മിറ്റി ഓഫീസുകളിൽ വിസ്തൃതി കൊണ്ട് ഏറ്റവും വലിയ ഓഫീസ് കെട്ടിടമാണിത്. ഉദുമ റെയിൽവേ ഗേറ്റിനു സമീപം പണിത കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ഉമ്മൻ ചാണ്ടി സ്മാരക ഹാളും മുകളിലത്തെ നിലയിൽ കെ.കരുണാകരൻ സ്മാരക ഹാളും പ്രത്യേക വായനശാലയും ഒരുക്കിയിട്ടുണ്ട്.
നിർമ്മാണ കമ്മിറ്റി ചെയർമാൻ വി.ആർ. വിദ്യാസാഗർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായിരുന്നു. ഷാഫി പറമ്പിൽ എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കെ.പി.സി.സി. സെക്രട്ടറി എം. അസിനാർ, ഡി.സി.സി. പ്രസിഡൻ്റ് പി.കെ. ഫൈസൽ, കെ.പി.സി.സി. മെമ്പർ ഹക്കീം കുന്നിൽ, ഡി.സി.സി. വൈസ് പ്രസിഡൻ്റ് സാജിദ് മവ്വൽ, ജനറൽ സെക്രട്ടറിമാരായ ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഭക്തവത്സലൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ.ആർ. കാർത്തികേയൻ, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് മിനി ചന്ദ്രൻ, പി. ഭാസ്കരൻ നായർ, കെ.വി. ബാലകൃഷ്ണൻ, അഡ്വ. ബി.എം. ജമാൽ, വാസു മാങ്ങാട്, ബി. ബാലകൃഷ്ണൻ, കെ.എം. അമ്പാടി, അൻവർ മാങ്ങാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തച്ചങ്ങാട് പ്രിയദർശി വനിതാ ടീമിന്റെ കൈകൊട്ടിക്കളി, തിരുവാതിര, കോതാറമ്പത്ത് ശ്രീ ചൂളിയാർ ഭഗവതി ക്ഷേത്രത്തിലെ വിഷ്ണുമൂർത്തി ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര, മാങ്ങാട് ആര്യയടുക്കം പ്രിയദർശിനി വനിതാ ടീമിന്റെ കൈകൊട്ടിക്കളി, നൃത്തശിൽപം, ഫ്ളവേഴ്സ് ടി.വി., അമൃത ടി.വി. ഫെയിം പാട്ടുവീട് ഗീതം സംഗീതം എന്നീ കലാപരിപാടികളും അരങ്ങേറി.
ഈ വാർത്ത പങ്കുവെക്കുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
K Sudhakaran inaugurates the Udhuma Mandalam Congress Office and highlights Congress' role in India's post-independence progress.
#CongressProgress #Udhuma #IndiaProgress #KSudhakaran #CongressInauguration #KeralaNews