Hartal | ദേശീയ - സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധം; വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്; സര്‍കാരിനോട് കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍
Sep 22, 2022, 17:59 IST
തിരുവനന്തപുരം: (www.kasargodvartha.com) ദേശീയ - സംസ്ഥാന നേതാക്കളുടെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്. നേതാക്കളെ അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമിറ്റി വിലയിരുത്തി.
അതേസമയം പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ആഹ്വാനത്തിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. അനാവശ്യ ഹര്‍ത്താലിനെതിരെ സര്‍കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ സര്‍കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരേന്ദ്രന്റെ വാക്കുകള്‍:
തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. ഇന്‍ഡ്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് നേതാക്കള്‍ ഓര്‍ക്കണം. പോപുലര്‍ ഫ്രണ്ട് മുന്‍കാലങ്ങളില്‍ നടത്തിയ ഹര്‍ത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചത്. വാട്‌സ് ആപ് ഹര്‍ത്താല്‍ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തിയവര്‍ വീണ്ടും നടത്തുന്ന ഹര്‍ത്താലിനെതിരെ കരുതല്‍ നടപടി അനിവാര്യമാണ്.
സമൂഹത്തില്‍ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനെ തടയിടാന്‍ ആഭ്യന്തരവകുപ്പ് തയാറാകണം. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മതഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരം ലഭിക്കുന്നത്. അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈകോടതി ശക്തമായ നിലപാട് എടുത്തിട്ടും സംസ്ഥാന സര്‍കാര്‍ പോപുലര്‍ ഫ്രണ്ടിനോട് മൃദു സമീപനം കാണിക്കുന്നത് വോട് ബാങ്ക് താത്പര്യം മുന്നില്‍ കണ്ടാണ്.
Keywords: Popular Front announces Hartal in Kerala on Friday, Thiruvananthapuram, News, Harthal, Politics, Top-Headlines, Kerala.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍കാരിന്റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് നേതൃത്വം ജനങ്ങളോട് ആവശ്യപ്പെട്ടു.