city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election Promises | രാഷ്ട്രീയ പാർട്ടികളുടെ പൊള്ളയായ വാഗ്ദാനങ്ങൾ: മാതൃകാ പെരുമാറ്റ ചട്ടത്തിൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവരാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം തുടങ്ങി

Election Commission new provisions on election promises, political party regulations
Logo Credit: Facebook/ Election Commission of India

● സൗജന്യ വാഗ്‌ദാനങ്ങൾക്കതിരെ പ്രധാനമന്ത്രി തന്നെ വിമർശനം ഉന്നയിച്ചിരുന്നു. 
● ഡൽഹി തെരഞ്ഞെടുപ്പിൽ പാർട്ടികൾ വൻ വാഗ്ദാനങ്ങൾ നൽകി രംഗത്തുണ്ട്. 
● സുപ്രീംകോടതിയുടെ വിധി വന്നതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.

ന്യൂഡൽഹി: (KasargodVartha) രാഷ്ട്രീയപ്പാർട്ടികൾ തെരഞ്ഞെടുപ്പ് വേളയിൽ സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം തുടങ്ങി. പൊള്ളയായ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പുകളിൽ കൂടിവരുന്ന സാഹചര്യത്തിലാണ് ഇതിന് തടയിടാൻ ഇങ്ങനെയൊരു നീക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം വൻ വാഗ്ദാനങ്ങളുമായാണ് വോട്ടർമാരെ സമീപിക്കുന്നത്. മത്സരിച്ചാണ് സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത്. ഇത് ജനാധിപത്യ രീതിയല്ലെന്നാണ് വിമർശനം ഉയരുന്നത്. രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈയിടെ പ്രതികരിച്ചിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്കും വഴി വെച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രതികരണം ബിജെപിയെ പോലും ഞെട്ടിച്ചിരുന്നു.

മാതൃകാ പെരുമാറ്റ ചട്ടത്തിലെ മാനദണ്ഡങ്ങളിൽ അടുത്ത് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി ചില വ്യവസ്ഥകൾ ഉൾപ്പെടുത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം നടത്തുന്നത്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള പണം എവിടെ നിന്ന് സമാഹരിക്കും, അത് സർക്കാരുകളുടെ ധനസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്ത്, സൗജന്യങ്ങൾ ആർക്കൊക്കെ ലഭിക്കും എന്നീ കാര്യങ്ങൾ കൂടി പ്രകടനപത്രികയിൽ പാർട്ടികൾ വ്യക്തമാക്കേണ്ടി വരും.

വാരിക്കോരിയുള്ള രാഷ്ട്രീയപാർട്ടികളുടെ വാഗ്ദാനങ്ങളെ കുറിച്ചുള്ള ഒരു കേസ് സുപ്രീംകോടതിയിൽ നിലവിലുണ്ട്. പാർട്ടികളുടെ നയപരമായ തീരുമാനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നായിരുന്നു അന്ന് കമ്മീഷൻ കോടതിയിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ഈ നിലപാടിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചാഞ്ചാട്ടം ബിജെപിക്ക് വേണ്ടിയാണെന്ന് ഇതിനകം തന്നെ പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉയർത്തിയിട്ടുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലിരിക്കുന്ന കേസിൽ വിധി വന്നതിനുശേഷമായിരിക്കും ഇത്തരത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാഗ്ദാനങ്ങളിൽ മാനദണ്ഡം ഏർപ്പെടുത്താനുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂവെന്നാണ്  സൂചന.

ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The Election Commission moves to introduce new provisions in the Model Code of Conduct to curb empty election promises by political parties.

#ElectionPromises #PoliticalParties #ElectionCommission #ModelCode #Promises #IndianPolitics

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia