കൊലയാളികളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കം പ്രതിഷേധാര്‍ഹം; ഔഫ് അനുസ്മരണ സമ്മേളനം നടത്തി
Dec 31, 2020, 21:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.12.2020) അബ്ദുർ റഹ്‌മാൻ ഔഫിന്റെ മരണത്തിന്റെ ഏഴാം നാളില്‍ ജന്മനാട്ടില്‍ നടന്ന അനുസ്മരണ സമ്മേളനം കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധാഗ്‌നിയായി മാറി. ഔഫിന്റെ കൊലയാളികളെ സഹായിക്കില്ലെന്ന യൂത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രസ്താവനയുടെ മഷിയുണങ്ങും മുമ്പേ പാര്‍ട്ടിക്കാരായ പ്രതികള്‍ക്ക് എല്ലാ ഒത്താശയും ചെയ്തത് ലീഗിന്റെയും കോൺഗ്രസിന്റെയും അഭിഭാഷക നേതാക്കളാണെന്നും പ്രതികളെ കസ്റ്റഡിയില്‍ വിട്ടെങ്കിലും ഹൈകോടതിയിലേക്കും ജാമ്യത്തിനായി പാര്‍ടി നേതൃത്വം ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തിരിച്ചുവിടാനും ശ്രമം ശക്തമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണമെന്ന ആവശ്യമുയർന്നു.
നിരവധി പേരാണ് വിവിധ സമയങ്ങളിലായി സംഗമത്തിനെത്തിച്ചേര്‍ന്നത്. സംഘടനകളുടെ വിവിധ യൂണിറ്റുകളില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍ സമര്‍പ്പണത്തിന് പുറമെ പഴയകടപ്പുറം പള്ളിയില്‍ പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന ഖത്മുല്‍ ഖുര്‍ആന് അനേകമാളുകളാണ് സംബന്ധിച്ചത്. തുടർന്ന് ഔഫിന്റെ ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.
സംസ്ഥാന ജനറല്‍ സെക്രടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി പരിപാടിക്ക് നേതൃത്വം നല്‍കി. ആത്മീയ പണ്ഡിതന്‍മാരായ മഞ്ഞനാടി ഉസ്താദിന്റെയും ആലംപാടി ഉസ്താദിന്റെയും ചെറുമകനായ ഔഫിനെ കുറിച്ച് നന്മയല്ലാതെ മറ്റൊന്നും പറയാനില്ലാത്ത എസ് എസ് എഫിലൂടെ വളര്‍ന്ന ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനായിരുന്ന ഔഫിനെ നിഷ്ഠൂരമായി കൊന്നവര്‍ക്ക് സമൂഹം മാപ്പ് നല്‍കില്ല. കൊലയാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിന് മുസ്ലിം ജമാഅത്ത് എല്ലാ സഹായവും ചെയ്യുമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു. നിരവധി പേരാണ് സമ്മേളനം ഓൺലൈനിൽ വീക്ഷിച്ചത്.
ഔഫിന്റെ ചോരയില്‍ നിന്ന് ഒരായിരം പ്രവര്‍ത്തകര്‍ ഉയർന്നു വരും. അക്രമങ്ങളിലൂടെ പ്രസ്ഥാനത്തെ തളര്‍ത്താനാവില്ലെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ കേരളാ മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രിന്‍സിപാൾ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി, സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി എല്‍ ഹമീദ്, വഹാബ് സഖാഫി മമ്പാട് പ്രസംഗിച്ചു.
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുസ്തഫ ദാരിമി കാടങ്കോട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുസ്സമദ് അമാനി പട്ടുവം, ഹമീദ് ഈശ്വരമംഗലം, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് സഖാഫി പാത്തൂര്‍, കാടാച്ചിറ അബ്ദുർ റഹ്‌മാൻ മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് അമാനി, മദനി ഹമീദ് ഹാജി, ബശീര്‍ പുളിക്കൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, കന്തല്‍ സൂപ്പി മദനി, ബശീര്‍ മങ്കയം, ഹമീദ് മൗലവി കൊളവയല്‍, മഹ് മൂദ് ഹാജി കല്ലൂരാവി, ഹുസൈന്‍ ഹാജി തൃകരിപ്പൂര്‍, അബ്ദുർ റഹ്‌മാൻ ഹാജി ബഹ്‌റൈന്‍, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, സത്താര്‍ പഴയകടപ്പുറം, അശ്റഫ് അശ്‌റഫി തുടങ്ങിയവര്‍ സംബന്ധിച്ചു. വി സി അബ്ദുല്ല സഅദി സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദീന നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Kanhangad, Death, Political party, Politics, SSF, SYS, Political move to protect killers is objectionable; Memorial program held.