city-gold-ad-for-blogger

Criticism | പൊലീസ് തലപ്പത്ത് നിന്ന് വിരമിച്ചവർ ബിജെപിയിൽ ചേരുന്നത് ഗൗരവമായി കാണണം: എ അബ്ദുർ റഹ്‌മാൻ

Police Retirees Join BJP
Photo Credit: Facebook/ A Abdul Rahman

● സർവ്വീസിലുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ മുൻ ചെയ്തികളും നടപടികളും അന്വേഷിക്കുകയും വേണമെന്ന് അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
● സി.പി.എം പാർട്ടിയോട് മികച്ച അടുപ്പവും സഹകരണവും പുലർത്തിയ പല പോലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ ബി.ജെ.പിയിൽ അംഗത്വമെടുത്തതായി അദ്ദേഹം പറഞ്ഞു

കാസർകോട്: (KasargodVartha) സംസ്ഥാനത്തെ പോലീസിന്റെ ഉന്നത പദവികളിൽ സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥന്മാർ വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേരുന്നതിനെ ഗൗരവപൂർവ്വം പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ അഭിപ്രായപ്പെട്ടു.

സംസ്ഥാന പോലീസ് സേനയിൽ ഡി.ജി.പിമാരായി സേവനം അനുഷ്ഠിച്ചിരുന്നവരിൽ മൂന്നുപേരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇവരുടെ സേവന കാലത്ത് സംഘപരിവാർ പരിപാടികളിൽ അവർ നിരന്തരം പങ്കെടുത്തുവെന്ന വെളിപ്പെടുത്തൽ ഏറെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും, ഇവരുടെ കാലത്ത് പോലീസിന്റെ രഹസ്യങ്ങൾ സംഘപരിവാർ സംഘങ്ങൾക്ക് ചോർത്തിക്കൊടുത്തിട്ടുണ്ടാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.

സി.പി.എം പാർട്ടിയോട് മികച്ച അടുപ്പവും സഹകരണവും പുലർത്തിയ പല പോലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ ബി.ജെ.പിയിൽ അംഗത്വമെടുത്തതായി അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംഘപരിവാർ വിധേയത്വവും ബന്ധവും അങ്ങാടിപ്പാട്ടാണ്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ.എസ്.എസ്സിന്റെ കായികപരിശീലനങ്ങൾ നടക്കുമ്പോൾ അവിടെ നടപടികൾ ഉണ്ടാകാതിരുന്നത്, ഇത്തരം പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും, കേരളത്തിൽ സംഘപരിവാർ ആശയക്കാരായ സംഘങ്ങളുമായി ഏറെ ബന്ധം പുലർത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥന്മാർ ഉദ്യോഗത്തിലുണ്ടായിരുന്ന കാലത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ എടുത്ത കേസുകളുടെ നിജസ്ഥിതി പരിശോധിക്കുകയും, സർവ്വീസിലുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ മുൻ ചെയ്തികളും നടപടികളും അന്വേഷിക്കുകയും വേണമെന്ന് അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടന്ന ക്രൂരമായ കൊലപാതക കേസുകളിൽ പോലും പ്രതിസ്ഥാനത്തുണ്ടായിരുന്ന സംഘപരിവാർ ക്രിമിനലുകൾ വെറുതെ വിടപ്പെട്ടുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ, പോലീസിലെ കാവിവൽക്കരണവും ക്രിമിനൽവൽക്കരണവും പുറത്തുകൊണ്ടുവരാൻ ആവശ്യമായ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Police #BJP #Kerala #Politics #AbdulRahman #MinorityRights

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia