Allegation | പെൺകുട്ടിയുമൊത്ത് യുവാവിന്റെ ബൈക് യാത്ര: പോലീസ് നടപടിക്കെതിരെ കല്ലട്രമഹിൻ ഹാജി
● പെൺകുട്ടിയെ നിർബന്ധിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
● പെൺകുട്ടിയുടെ കുടുംബത്തെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെയാണ് പോലീസ് കേസെടുക്കേണ്ടിയിരുന്നത്.
കാസർകോട്: (KasargodVartha) സ്വകാര്യ ആശുപത്രിയിലെ യുവാവും നഴ്‌സിംഗ് വിദ്യാർത്ഥിനിയും ഇതര മതസ്ഥയുമായ യുവതിയും ബൈക്കിൽ ഒന്നിച്ച് യാത്ര ചെയ്ത സംഭവത്തെ ലവ് ജിഹാദ് ആയി ചിത്രീകരിച്ച് ബി.ജെ.പി നടത്തുന്ന പ്രചാരണത്തെ പോലീസ് പിന്തുണയ്ക്കുന്നതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ആരോപിച്ചു.
പെൺകുട്ടിയുടെ കുടുംബവും ആശുപത്രി അധികൃതരും പരാതിയില്ലെന്ന് പറഞ്ഞിട്ടും പോലീസ് സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ നിർബന്ധിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. കോടതിയിൽ തെളിവുകൾ ഇല്ലാതായപ്പോൾ ബി.എൻ.എസ് സെക്ഷൻ 137(2) പ്രകാരം യുവതിയെ തട്ടിക്കൊണ്ടുപോയെന്ന കേസാണ് പോലീസ് ചുമത്തിയത്.
യുവാവിന് ജാമ്യം നൽകിയാൽ സംഘർഷമുണ്ടാകുമെന്ന പോലീസിന്റെ വാദം കാസർകോട് സെഷൻസ് കോടതി തള്ളിയത് ശരിയായ നടപടിയാണെന്ന് മാഹിൻ ഹാജി പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെയാണ് പോലീസ് കേസെടുക്കേണ്ടിയിരുന്നത്. ക്രമസമാധാന പാലകർ തന്നെ മതസ്പർദ്ധക്ക് നേതൃത്വം നൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
#LoveJihad, #UDF, #PoliceAction, #Kasaragod, #BJP, #Kerala