city-gold-ad-for-blogger

PMA Salam | മുസ്ലിം ലീഗ് കാലത്തിനൊപ്പം സഞ്ചരിക്കുന്ന ജനകീയ പ്രസ്ഥാനമെന്ന് പിഎംഎ സലാം

റാണിപുരം: (www.kasargodvartha.com) വര്‍ത്തമാനകാല രാഷ്ട്രീയ, സാമൂഹ്യ സമസ്യക്ക് ശരിയുടെ പക്ഷത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിച്ച് പരിഹാരമുണ്ടാക്കുന്ന ജനകീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് വളര്‍ന്നതായി സംസ്ഥാന ജെനറല്‍ സെക്രടറി പിഎംഎ സലാം പറഞ്ഞു. കാലഘട്ടത്തിന്റെ നൂതന സങ്കേതിക വളര്‍ച്ചയോടൊപ്പം ന്യൂനപക്ഷ പിന്നാക്ക സമൂഹത്തെ നയിക്കാന്‍ പ്രാപ്തമായ ജനകീയ പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ കമിറ്റി റാണിപുരത്ത് സംഘടിപ്പിച്ച എക്‌സിക്യൂടീവ് കാംപ് - പ്രതീക്ഷ 2023 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
   
PMA Salam | മുസ്ലിം ലീഗ് കാലത്തിനൊപ്പം സഞ്ചരിക്കുന്ന ജനകീയ പ്രസ്ഥാനമെന്ന് പിഎംഎ സലാം

ആധുനിക സമൂഹത്തിന്റെ സാങ്കേതിക വളര്‍ച സമഗ്രവും വികേന്ദ്രീകൃതവും ആകേണ്ടതുണ്ട്. ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുഹത്തെ കൂടി ഈ വളര്‍ച്ചയുടെ ഭാഗമാക്കി മാറ്റാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധരാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും ദളിത് ന്യൂനപക്ഷ പിന്നോക്കക്കാരന്റെയും പ്രതീക്ഷയായി മുസ്ലിം ലീഗ് മാറിയത് നീതിയുടെ പക്ഷത്ത് നില ഉറപ്പിക്കുന്നതിനാലാണെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സിപി സൈതലവി മുഖ്യപ്രഭാഷണം നടത്തി. വികെപി ഹമീദലി, പിഎം മുനീര്‍ ഹാജി, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎമൂസ, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, എജിസി ബശീര്‍, എം അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടിസിഎ റഹ് മാന്‍, എബി ശാഫി, ഹാരിസ് ചൂരി പ്രസംഗിച്ചു.

Keywords: Kerala News, Malayalam News, Muslim League, PMA Salam inaugurated Muslim league camp.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia