city-gold-ad-for-blogger

പിഎംശ്രീ പദ്ധതി: സിപിഐക്ക് നൽകിയ വാക്ക് പാലിക്കാതെ സർക്കാർ; മരവിപ്പിക്കാത്തതിനാൽ 92.41 കോടി ലഭിച്ചത് ചർച്ചയായി

Kerala govt PM SHRI fund controversy
Photo Credit: Facebook/ Pinarayi Vijayan, V Sivankutty, Communist Party of India 

● കേന്ദ്ര സർക്കാരിന്റെ എസ്എസ്കെ ഫണ്ടിൽ നിന്ന് 92.41 കോടി രൂപ ലഭിച്ചത് സർക്കാരിന് നാണക്കേടായി.
● 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചത്.
● ബാക്കി തുകയായ 17.6 കോടി രൂപ ഈ ആഴ്ചതന്നെ നൽകുമെന്നും കേന്ദ്രം അറിയിച്ചു.
● എല്ലാം 'ദോശ ചുടും പോലെ പെട്ടെന്ന് പറ്റുമോ' എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.


 

തിരുവനന്തപുരം: (KasargodVartha) പിഎംശ്രീ പദ്ധതിയിൽ പങ്കാളിയാകാനുള്ള സംസ്ഥാന സർക്കാർ നീക്കം തിരുത്തിച്ചു എന്ന് അവകാശപ്പെടുന്ന സിപിഐക്ക്, പദ്ധതി മരവിപ്പിക്കാനുള്ള കത്ത് ഇതുവരെ സംസ്ഥാന സർക്കാർ നൽകാത്തത് മൂലം കേന്ദ്രസർക്കാരിന്റെ എസ്എസ്കെ ഫണ്ടിൽനിന്ന് 92.41 കോടി രൂപ ലഭിച്ചത് നാണക്കേടായി. 

കേരളത്തിന്റെ തടഞ്ഞുവെച്ച ഫണ്ടിന്റെ 2025-26 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ചത്. ബാക്കി തുകയായ 17.6 കോടി രൂപ ഈ ആഴ്ച തന്നെ നൽകുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഫണ്ട് ലഭിച്ചപ്പോൾ കേന്ദ്രത്തിന് കത്തയക്കാൻ കാലതാമസം എന്താണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് ചോദിച്ചപ്പോൾ, എല്ലാം 'ദോശ ചുടും പോലെ പെട്ടെന്ന് പറ്റുമോ' എന്ന മറുപടിയാണ് ലഭിച്ചത്. ഗൗരവമുള്ള വിഷയമായതിനാൽ പല ഘട്ടങ്ങളിലുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറിൽ ഒപ്പിട്ടത്. അതിനാൽ, റദ്ദാക്കൽ കത്തിലും സെക്രട്ടറി തന്നെ ഒപ്പിടണമെന്ന നിലയിലാണ് ഫയൽ നീങ്ങുന്നത്. കത്ത് അയയ്ക്കുമ്പോൾ നിയമപരമായ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെട്ട് നിയമവശങ്ങൾ കൂടി നോക്കിയാവും കത്ത് തയ്യാറാക്കി കൈമാറുക എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

എന്നാൽ, പദ്ധതി റദ്ദാക്കിയാൽ കേന്ദ്രം നൽകിയ തുക തിരിച്ചുപിടിക്കുമോ എന്ന ആശങ്കയും സംസ്ഥാന സർക്കാരിനുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. വാർത്ത സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.

Article Summary: Kerala government fails to freeze PM SHRI project, resulting in an embarrassing receipt of ₹92.41 Cr from Central SSK fund.

#PMSHRI #KeralaGovt #CPI #VSivankutty #KeralaNews #SSKFund

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia