city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് മൂന്നാംമുറ പ്രയോഗിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം: പി കെ ഫിറോസ്

കാസര്‍കോട്: (www.kasargodvartha.com 02.03.2017) കാസര്‍കോട് ഗവ. കോളജിലെ എം എസ് എഫ് പ്രവര്‍ത്തകരെയും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയെയും കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനെയും ടൗണ്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദിച്ച കാസര്‍കോട് സിഐ സി എ അബ്ദുര്‍ റഹീം, എഎസ്‌ഐ സതീശ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സി ഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ട് മൂന്നാംമുറ പ്രയോഗിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണം: പി കെ ഫിറോസ്


ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നിയമപാലനത്തിന് പകരം നിയമ ലംഘകരായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. എല്‍ ഡി എഫ് ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്ത് പോലീസ് രാജാണ് നടക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ നടന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതു വരെ യൂത്ത് ലീഗ് പ്രക്ഷോഭ രംഗത്തുണ്ടാകും. ചന്ദന തൈലം പച്ച വെള്ളമാക്കിയ ചരിത്രമുള്ള കാസര്‍കോട്ടെ പോലീസിന് യൂത്ത് ലീഗിന്റെ പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ഫിറോസ് പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമ്മദലി, ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല, സെക്രട്ടറിമാരായ എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി ഐ എ ഹമീദ്, എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്‌റഫ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മര്‍, മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ. വി എം മുനീര്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി പ്രസംഗിച്ചു.

Keywords: Kerala, kasaragod, CPM, Police, Muslim-league, police-station, Assault, Attack, Clash, Students, suspension, Youth League, news, Politics, Political party, PK Firoz


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia