Protest | പിണറായി ഭരണം കേരളത്തിൽ എല്ലാ കാലത്തും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ടെന്ന് പികെ ഫൈസൽ
● യുഡിഎഫ് ആഭിമുഖ്യത്തിൽ ഉദുമയിൽ ശക്തമായ പ്രതിഷേധം നടത്തി.
● ഉദ്യോഗസ്ഥരുടെ അധികാര ദുരുപയോഗവും വിവേചനപരമായ നടപടികൾക്കുമെതിരെ മാർച്ച്.
ഉദുമ: (KasargodVartha) ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അധികാര ദുരുപയോഗവും വിവേചനപരമായ നടപടികൾക്കുമതിരെ യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസ് മുന്നിൽ നടന്ന മാർച്ച് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പികെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക, മെമ്പർമാർക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക, കെട്ടിട നമ്പർ നൽകുന്നതിനുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
പഞ്ചായത്തിൽ മെമ്പർമാർക്ക് ഫണ്ട് അനുവദിക്കുന്നതിലും കെട്ടിട നമ്പർ നൽകുന്നതിലും ഉദ്യോഗസ്ഥർ വിവേചനം കാണിക്കുന്നതായി ആരോപിച്ച് യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ജനങ്ങളുടെ പ്രതിനിധികളായ മെമ്പർമാരെ പോലും അവഗണിക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി.
പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥർ തോന്നുന്നത് പോലെയാണ് കാര്യങ്ങൾ നടത്തുന്നതെന്നും ജനദ്രോഹ ഭരണമാണ് ഉദുമ പഞ്ചായത്തിൽ നടക്കുന്നതെന്നും എല്ലാവർക്കും തുല്യനീതി നൽകിയില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി വമ്പിച്ച പ്രക്ഷോഭം നടത്തുമെന്നും പികെ ഫൈസൽ പറഞ്ഞു. ‘പിണറായി ഭരണം കേരളത്തിൽ എല്ലാ കാലത്തും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ട. ഭരണം മാറും. അപ്പോൾ ഇത്തരം ഉദ്യോഗസ്ഥരെ എന്ത് ചെയ്യണമെന്ന് യുഡിഎഫിന് അറിയാം’ എന്നും ഫൈസൽ ഓർമിപ്പിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെബിഎം ഷെരീഫ് അദ്ധ്യക്ഷനായി, കൺവീനർ കെ.പി. ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. കെപിസിസി അംഗം ഹക്കിം കുന്നിൽ, ഡിസിസി സെക്രട്ടറിമാരായ വിആർ വിദ്യാസാഗർ, ഗീതാ കൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീധരൻ വയലിൽ, ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കഞ്ഞി, പ്രഭാകരൻ തെക്കേക്കര, ഹാരിസ് അങ്കക്കളരി എന്നിവർ പ്രസംഗിച്ചു.
പാലക്കുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ യു.ഡി.എഫ് നേതാക്കളായ കെഎ മുഹമ്മദലി, ബി.കൃഷ്ണൻ മാങ്ങാട്, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, ബി ബാല കൃഷ്ണൻ, ശ്രീജ പുരുഷോത്തമൻ, അൻവർ മാങ്ങാട്, താജുദ്ദീൻ കോട്ടിക്കുളം, പുരുഷോത്തമൻ മുല്ലച്ചേരി, കരീം നാലാം വതുക്കൽ, ലക്ഷ്മി ബാലൻ, വി.പി ശ്രീധരൻ, മജീദ് മാങ്ങാട്, ഷിബു കടവങ്ങാനം, കൃഷ്ണൻ, പുഷ്പ ശ്രീധരൻ, കെവി ശോഭന, രൂപേഷ് പള്ളം, സുബൈർ പാക്യാര, ഗിരീഷ് നമ്പ്യാർ, എം പുരുഷോത്തമൻ നായർ, സലാം കളനാട് പഞ്ചായത്ത് മെമ്പർമാരായ സൈനബ അബൂബക്കർ, നഫീസ പാകാര, ചന്ദ്രൻ നാലാം വാതുക്കൽ, സുനിൽ മൂലയിൽ, ബഷീർ പാക്യാര, യാസ്മിൻ റഷീദ്, ബിന്ദു സുധൻ, ശകുന്തള എന്നിവർ അണി നിരന്നു
#Uduma #UDF #PKFaisal #KeralaPolitics #Protests #LocalGovernance