city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും; കേന്ദ്രവിജ്ഞാപനം മറികടക്കാന്‍ നിയമനിര്‍മാണം നടത്തും; മലയാളിയുടെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട; ആര് വിചാരിച്ചാലും ഇത് മാറ്റാനുമാകില്ല: മുഖ്യമന്ത്രി

ആലപ്പുഴ: (www.kasargodvartha.com 28.05.2017) കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. കേരളത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കും. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ടെന്നും ആരുവിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

കേന്ദ്രവിജ്ഞാപനം മറികടക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളാന്‍ മന്ത്രി കെ രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.

കേരളത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും; കേന്ദ്രവിജ്ഞാപനം മറികടക്കാന്‍ നിയമനിര്‍മാണം നടത്തും; മലയാളിയുടെ ഭക്ഷണം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട; ആര് വിചാരിച്ചാലും ഇത് മാറ്റാനുമാകില്ല: മുഖ്യമന്ത്രി

കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ കേരളത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍്ട്ടികളും സംഘടനകളും പ്രതിഷേധം തുടരുകയാണ്. പ്രശ്‌നത്തില്‍ പ്രത്യേക നിയമ നിര്‍മാണസാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബിജെപിയുടെ ഭുവനേശ്വര്‍ സമ്മേളനത്തിന്റെ ആഹ്വാനമാണ് ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ഒരു പാര്‍ട്ടി എന്നത്. ഇതില്‍ ഒരു സംസ്‌കാരമെന്നത് അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പ്രശ്‌നം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ ഗൂഢാലോചനയാണ് നിയന്ത്രണത്തിനു പിന്നിലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.

Keywords:  Kerala, Thiruvananthapuram, Alappuzha, news, Top-Headlines, Pinarayi-Vijayan, Politics, LDF, UDF, BJP, Food, Pinarayi Vijayan on Beef banning issue, Pinarayi Vijayan on ban on sale of cattle for slaughter 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia