city-gold-ad-for-blogger

'ഡിയർ രേവന്ത് റെഡ്ഡി'; 'ഡാഷ് മോൻ' പരാമര്‍ശം വിവാദമായതിന് പിന്നാലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി കത്ത്

 'Dear Revanth Reddy'; CM Pinarayi Vijayan sends a formal reply listing Kerala's achievements following 'Dash mone' controversy
Image Credit: Facebook/Pinarayi Vijayan

● 'പോ മോനേ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ വിളിക്ക് നവകേരള സൃഷ്ടിയിലൂടെ മറുപടി നൽകുമെന്ന് മുഖ്യമന്ത്രി.
● മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്ത ഭാഷയാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
● വിവാദങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി ശൈലി മാറ്റിയതാണെന്ന് പ്രതിപക്ഷം പരിഹസിക്കുന്നു.
● കേരളത്തിലെയും തെലങ്കാനയിലെയും വികസന മാതൃകകളെ ചൊല്ലിയുള്ള തർക്കം മുറുകുന്നു.

തിരുവനന്തപുരം: (KasargodVartha) തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' എന്ന പരാമർശത്തിനുള്ള മറുപടിയായാണ് കത്ത് നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഏഴ് ചൊവ്വാഴ്ച പുറത്തുവിട്ട കത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി നിരത്തുന്നുണ്ട്. 'ഡിയർ രേവന്ത് റെഡ്ഡി' എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്.

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മറുപടി

'പോകും, മുന്നോട്ട് തന്നെ പോകും, നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും' എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്. 'നീ പോ മോനേ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ വിളിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് അന്ന് പറഞ്ഞത്. 'ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്' എന്ന് മാത്രമാണ് അന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിന്റെ തുടർച്ചയായാണ് വികസനങ്ങൾ അക്കമിട്ട് നിരത്തിയുള്ള കത്ത് പുറത്തുവന്നിരിക്കുന്നത്.

പ്രതിപക്ഷ വിമർശനം

മുഖ്യമന്ത്രിയുടെ 'ഡാഷ് മോൻ' പരാമര്‍ശത്തിൽ പ്രതികരിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും, ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. മാധ്യമങ്ങൾക്ക് മുന്നിലെ 'ഡാഷ് മോൻ' പരാമര്‍ശം വലിയ തോതിൽ വിവാദമായതോടെയാണ് 'ഡിയർ രേവന്ത് റെ‍ഡ്ഡി' എന്ന് അഭിസംബോധന ചെയ്യുന്ന മറുപടി കത്ത് പുറത്തുവിട്ട് മുഖ്യമന്ത്രി ശൈലി മാറ്റിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വാക്പോരിന്റെയും കത്തുകളുടെയും ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. തിരഞ്ഞെടുപ്പ് അപ്‌ഡേറ്റുകളും സുപ്രധാന രാഷ്ട്രീയ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഇത്തരം രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.

Article Summary: Kerala Chief Minister Pinarayi Vijayan sent a formal reply letter to Telangana Chief Minister Revanth Reddy, addressing him as 'Dear Revanth Reddy' and listing Kerala's achievements. This comes after Vijayan faced criticism from opposition leaders like V.D. Satheesan for his previous 'Dash mone' remark directed at Reddy during a press conference.

#PinarayiVijayan #RevanthReddy #KeralaPolitics #TelanganaPolitics #ElectionCampaign #TrivandrumNews #MalayalamNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia